അലവികുട്ടിക്ക് യാത്രയപ്പ് നൽകി
Monday, February 20, 2017 7:48 AM IST
ജിദ്ദ: പതിനാലു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മാരപ്പൊറ്റ അലവികുട്ടിക്ക് ജിസിസി കഐംസിസി പേങ്ങാട് ജിദ്ദ കമ്മിറ്റി യാത്രയയപ്പു നൽകി.

കണ്‍വീനർ ഹസൻകോയ കാഞ്ഞിരശേരി ഉദ്്ഘാടനം ചെയ്തു. ചേർങ്ങോട്ടിൽ റഹ്്മാൻ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ ഉപഹാരം ഹസൻ കോയ നൽകി. കുഞ്ഞാലി കൊറ്റങ്ങോടൻ, ബഷീർ ചേർങ്ങോട്ടിൽ, ഷാജി കള്ളിയൻ, കെ.ടി. മുസ്്തഫ, അലവികുട്ടി തുടങ്ങിയവർ സംസാരിച്ചു.