നാലാമത് ഇസ്ലാമിക് സെമിനാർ ഫെബ്രുവരി 23,24,25,26 തീയതികളിൽ
Monday, February 20, 2017 10:22 AM IST
കുവൈത്ത്: കുവൈത്ത് ഒൗഖാഫ് ഇസ് ലാമികകാര്യ മന്ത്രിയുടെ അംഗീകാരത്തിലും മേൽനോട്ടത്തിലും കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാർ ഫെബ്രുവരി 23, 24, 25, 26 തീയതികളിൽ നടക്കും. ഫർവാനിയ മുൻസിപ്പൽ ഓഫീസിനടുത്തുള്ള ഗാർഡൻ ഗ്രൗണ്ടിലാണ് സെമിനാർ. ന്ധഇസ് ലാം നിർഭയത്വത്തിന്‍റെ മതം’ എന്നതാണ് സെമിനാർ പ്രമേയം.

മുഹമ്മദ് ഫായിസ് അൽ മുത്വൈരി സെമിനാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ എക്സിബിഷന്‍റെ ഉദ്ഘാടനവും സുവനീർ പ്രകാശനം ഷെയ്ഖ് ഫരീദ് അൽ ഇമാദി നിർവഹിക്കും. പൊതുസമ്മേളനം മുഹമ്മദ് നാസർ അൽ ജബ്രി (ഒൗഖാഫ് മന്ത്രി കുവൈറ്റ്) ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഷെയ്ഖ് ദാവൂദ് അൽ അസൂസി ഉദ്ഘാടനം ചെയ്യും.

മലയാളി മുസ് ലിം സമൂഹത്തിനുള്ള മതബോധവത്കരണത്തിനു പുറമെ അമുസ്ലിംകൾക്കും ഇതരഭാഷക്കാർക്കുമുള്ള പ്രത്യേക സെഷനുകളുൾപ്പെടെ നാലു ദിവസം നീണ്ടുനിൽക്കുന്ന സെമിനാറിനോടനുബന്ധിച്ച് ടകഏചട ഢശൌമഹ അൃരമറല എന്ന പേരിൽ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്.

ആധുനിക സമൂഹത്തിന് ഇസ്ലാം നൽകുന്ന പ്രതീക്ഷ പങ്കുവയ്ക്കാനും അത് ഉദ്ഘോഷിക്കുന്ന സമാധാനത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും സന്ദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കാനും തെറ്റിദ്ധാരണകൾ തിരുത്താനും വേണ്ടിയാണ് ഇസ്ലാം നിർഭയത്വത്തിന്‍റെ മതം എന്ന പ്രമേയം തെരഞ്ഞെടുത്തിട്ടുള്ളത്.

വാർത്താസമ്മേളനത്തിൽ പി.എൻ. അബ്ദുൾ ലത്തീഫ് മദനി, ടി.പി. മുഹമ്മദ് അബ്ദുൾ അസീസ്, എ.എം. അബ്ദുസമദ്, സക്കീർ കൊയിലാണ്ടി, സുനാഷ് ഷുക്കൂർ, സി.പി. അബ്ദുൾ അസീസ്, ഹാറൂണ്‍ അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ