കേളി സനയ്യ അർബയിൻ ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, February 21, 2017 7:24 AM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ഒന്പതാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി നടന്ന സനയ്യ അർബയിൻ ഏരിയയുടെ ആറാമത് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വെള്ളിയാഴ്ച രാവിലെ ആരംഭിച്ച സമ്മേളനം കേളി കേന്ദ്ര രക്ഷാധികാരി സമിതിഅംഗം സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജിത്തു സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും വി.കെ. അനിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി വാസുദേവൻ പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ സുരേന്ദ്രൻ വരവു ചെലവു കണക്കും കേളി ജോയിന്‍റ് സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഹരീഷ്, സുജിത്ത് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജാഫർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചക്ക് കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ, കേളി പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, ഏരിയ സെക്രട്ടറി വാസുദേവൻ, ഏരിയ ട്രഷറർ സുരേന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു.

തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ വാസുദേവൻ (സെക്രട്ടറി), ശ്രീകുമാർ, അജിത്കുമാർ (ജോയിന്‍റ് സെക്രട്ടറിമാർ), അബ്ദുൾഗഫുർ (പ്രസിഡന്‍റ്), അബ്ദുൾ റഷീദ്, ഹാരിസ് വലിയാട്, (വൈസ് പ്രസിഡന്‍റുമാർ), സുരേന്ദ്രൻ (ട്രഷറർ), ജോർജ് (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

കേന്ദ്ര രക്ഷാധികാരിസമിതി അംഗങ്ങളായ കുഞ്ഞിരാമൻ മയ്യിൽ, കേളി ആക്ടിംഗ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ഉമ്മർകുട്ടി, പ്രിയേഷ്കുമാർ, ശ്രീകാന്ത്, സുരേന്ദ്രൻ, ടി.ആർ. സുബ്രഹ്മണ്യൻ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ സത്യബാബു, നിയുക്ത ഏരിയ സെക്രട്ടറി വാസുദേവൻ എന്നിവർ സംസാരിച്ചു.