"സേവകിരണ്‍ 2017’ ഫെബ്രുവരി 25ന്
Tuesday, February 21, 2017 7:28 AM IST
കുവൈത്ത് സിറ്റി: സേവാദർശന്‍റെ ഈ വർഷത്തെ മെഗാ ഇവന്‍റ് ന്ധസേവാകിരണ്‍ 2017’ അബാസിയ മറീന ഹാളിൽ നടക്കും. ഫെബ്രുവരി 25ന് (ശനി) നടക്കുന്ന മെഗാ ഇവന്‍റിൽ മലയാളികൾക്കിടയിൽ നാടിന്‍റെ സ്മരണകളുണർത്താൻപോന്ന പരിപാടിയായ ന്ധആർഷകേരളം’ എന്ന സംഗീത നാടക നൃത്തശില്പവും സൗണ്ട് ഓഫ് സേവ എന്ന ഇൻസ്ട്രമെന്‍റൽ മ്യൂസിക്കൽ കച്ചേരിയും അരങ്ങേറും. രാവിലെ 10 മുതൽ അഞ്ചു വരെ നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ മുഖ്യാതിഥിയായിരിക്കും.

പ്രശസ്ത വാദ്യ വിദ്വാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ തവിൽ വിദ്വാൻ കരുണാമൂർത്തി, വോക്കലിസ്റ്റ് പാലക്കാട് ശ്രീറാം, ഫ്ളൂട്ട് ആൻഡ് സാക്സഫോണ്‍ പ്ലെയർ ജോസി ആലപ്പുഴ, കീബോർഡിസ്റ്റ് പ്രകാശ് ഉള്ളിയേരി, വയലിൻസ്റ്റ് അഭിജിത് നായർ എന്നിവർ അണിനിരക്കുന്ന സംഗീത ഫ്യൂഷനിൽ കുവൈത്തിന്‍റെ സ്വന്തം കലാകാര·ാരായ പെരുന്ന ഹരികുമാർ (മൃദംഗം), നിസി (ഡ്രംസ്)യും പങ്കെടുക്കും.

ഇന്ത്യയിലെ വടക്കുകിഴക്കൻ വനവാസി മേഖലയിലെ ദരിദ്യ്രരായ സഹോദരങ്ങളെ സഹായിക്കുന്നതിന്‍റെ ഭാഗമായി സേവാദർശൻ കുവൈറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രവും സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റും നിർമിച്ചുനൽകുന്നു. മേഖലയിലെ ക്യാന്പുകളിൽ കഴിയുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കായി സർക്കാർ നടത്തുന്ന ആഗോളശ്രമത്തിന്‍റെ ഭാഗമായാണ് സേവദർശന്‍റെ ഈ സംരംഭം. കുവൈത്തിലെ മൂവായിരത്തിലധികം അംഗങ്ങൾ പന്ത്രണ്ട് വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന സാമൂഹിക സാംസ്കാരിക പ്രവാസി സംഘടനയാണ് സേവാദർശൻ കുവൈറ്റ്.

റിപ്പോർട്ട്: സലിം കോട്ടയിൽ