പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈറ്റിന് പുതിയ നേതൃത്വം
Thursday, February 23, 2017 7:49 AM IST
കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍റെ പതിനാറാമത് വാർഷിക പൊതുയോഗവും 2017-18 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 17 ന് കബ്ദിൽ നടന്നു. സമ്മേളനത്തോടൊപ്പം അസോസിയേഷൻ അംഗങ്ങളുടെ കുടുംബസംഗമവും നടന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾ പരിപാടികളിലെ മുഖ്യാകർഷണമായിരുന്നു.

സംഘടനയുടെ പുതിയ ഭാരവാഹികളായി കെ. ജയകുമാർ (പ്രസിഡന്‍റ്), കലൈവാണി സന്തോഷ്, കെ.വി. അലക്സാണ്ടർ (വൈസ് പ്രസിഡന്‍റുമാർ), മുരളി പണിക്കർ (ജനറൽ സെക്രട്ടറി), ബിജി മുരളി, ജിതിൻ ജോസ് (ജോയിന്‍റ് സെക്രട്ടറിമാർ), ലാലു ജേക്കബ് (ജനറൽ കണ്‍വീനർ), തോമസ് ജോണ്‍ (ട്രഷറർ), രഘുബാൽ (മീഡിയ കണ്‍വീനർ), അനി ബിനു (വിമൻസ് വിംഗ് ചെയർ പേഴ്സണ്‍), അബു പീറ്റർ സാം (പ്രോഗ്രാം കോ ഓർഡിനേറ്റർ), ജോമി ജോർജ് (പബ്ലിസിറ്റി കണ്‍വീനർ) എന്നിവരേയും ഉപദേശകസമിതി ചെയർമാൻ ആയി ബിനു ജോണ്‍ ഫിലിപ്പിനേയും രക്ഷാധികാരിയായി ഉമ്മൻ ജോർജിനെയും യോഗം തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ