ജിദ്ദയിൽ ഓപ്പണ്‍ ഹൗസ് മാർച്ച് നാലിന്
Thursday, February 23, 2017 7:50 AM IST
ജിദ്ദ: ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് അധികൃതർ മാർച്ച് നാലിന് (ശനി) പാസ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു.

പാസ്പോർട്ടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവർ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടക്കുന്ന ഓപ്പണ്‍ ഹൗസിൽ പങ്കെടുക്കാവുന്നതാണ്.

മുൻകൂട്ടി വിവരങ്ങൾ [email protected] എന്ന ഇമെയിലിലൂടെ അറിയിക്കുന്നത് സേവനം എളുപ്പമാക്കാൻ ഉപകരിക്കുമെന്ന് കോണ്‍സുലേറ്റിൽ നിന്നും അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ