അൽഹസ നവകലാവേദി നാടകക്കളരി സംഘടിപ്പിച്ചു
Saturday, February 25, 2017 4:09 AM IST
അൽ ഹസ: നവോദയ സാംസ്കാരികവേദി അൽഹസയുടെ സാംസ്കാരികവിഭാഗം നവകലാവേദിയുടെ നേതൃത്വത്തിൽ നാടകക്കളരി സംഘടിപ്പിച്ചു. നാടകക്കളരി നവോദയ അൽഹസ ഏരിയ സിക്രട്ടറി ജോസ് മാനാടൻ ഉദ്ഘാടനം ചെയ്തു. നവകലാവേദി ചെയർമാൻ സലിം മണാട്ട് അധ്യക്ഷനായി. പ്രശസ്ത നാടകപ്രവർത്തകൻ ദീപക് കലാനിയുടെ നേതൃത്വത്തിൽ നടന്ന പരിശീലനക്കളരിയിൽ റിയാദ് നാടകവേദി സിക്രട്ടറി ശരത് അശോക് കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം നാടകപരിശീലനം നൽകി. റിയാദ് നാടകവേദി ചെയർമാൻ വിശ്വനാഥൻ, എക്സി: അംഗം നന്ദകുമാർ എന്നിവർ പങ്കെടുത്തു.

പരിശീലനാവസാനം കുട്ടികളുടെതടക്കം മൂന്ന് നാടകങ്ങൾ അരങ്ങേറി. തുടർന്നു പരിശീലനങ്ങളിലൂടെ അൽഹസയിൽ കുട്ടികൾക്കും മുതിർന്നവർക്കും സ്‌ഥിരം നാടകവേദി രൂപവൽക്കരിക്കുമെന്നു സംഘാടകർ അറിയിച്ചു. നവകലാവേദി കൺവീനർ കെ. ശ്രീകുമാർ, ജോ: കൺവീനർ ബേബി ഭാസ്കർ എന്നിവർ നേതൃത്വം നൽകി.ജോ: കൺവീനർ കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം