ഖത്തർ വനിതാ സമ്മേളനം മാർച്ച് മൂന്നിന്
Saturday, February 25, 2017 10:14 AM IST
ദോഹ: നവലോകം, സ്ത്രീ, ഇസ് ലാം എന്ന പ്രമേയത്തിൽ അബ്ദുള്ള ബിൻ മഹമൂദ് ഇസ് ലാമിക് കൾച്ചറൽ സെന്‍ററിന്‍റെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഖത്തർ വനിതാ സമ്മേളനം മാർച്ച് മൂന്നിന് (വെളളി) നടക്കും. വൈകുന്നേരം ആറു മുതൽ വക്റ സ്പോർട്സ് ക്ലബിൽ നടക്കുന്ന സമ്മേളനം ഡോ. അമീന (ഖത്തർ യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്യും. തവാസുൽ യൂറോപ്പ് ഡയറക്ടർ സെബ്രീന ലെയ് സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. ഗേൾസ് ഇസ് ലാമിക് ഓർഗനൈഷേസൻ കേരള പ്രസിഡന്‍റ് പി. റുക്സാന മുഖ്യപ്രഭാഷണം നടത്തും. ഖത്തറിൽ നിന്നുളള പ്രമുഖ വനിത വ്യക്തിത്വങ്ങൾ, ഇന്ത്യൻ ജമാഅത്തെ ഇസ് ലാമി കേരള പബ്ളിക് റിലേഷൻസ് സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധനം ചെയ്യും.

സ്ത്രീക്ക് ഇസ് ലാം നൽകിയ മഹനീയ പദവികളെ കുറിച്ചും ഇസ് ലാം നൽകുന്ന അവകാശങ്ങളെ കുറിച്ചും മുസ് ലിം സ്ത്രീകളെ ബോധവത്കരിക്കുക എന്ന ല ത്തേടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇസ് ലാം സ്ത്രീകൾക്ക് നൽകിയ മഹത്വത്തെയും പദവികളെയും തെറ്റിദ്ധരിപ്പിക്കാനുളള ബോധപൂർവമായ ശ്രമങ്ങൾ പലഭാഗത്തും നടക്കുന്നുണ്ട്. ഇത്തരം ഘട്ടങ്ങളിൽ അതിനെതിരെ പ്രതികരിക്കാനും സമൂഹത്തിന്‍റെ ന·ക്കായി രംഗത്തിറങ്ങാൻ മുസ് ലിം സ്ത്രീകളെ പ്രാപ്തരാക്കുകയുമാണ് സമ്മേളനം ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിന്‍റെ പ്രകാശനം മുഖ്യാതിഥി സെബ്രീന ലെയ്ക്ക് നൽകി ജിഐഒ പ്രസിഡന്‍റ് പി. റുക്സാന നിർവഹിക്കും. കുട്ടികൾക്കായി സമ്മേളന നഗരിയിൽ മലർവാടി കിഡ്സ് കോർണർ ഒരുക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്ന വനിതകൾക്കായി ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി വാഹന സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സണ്‍ നഫീസത്തു ബീവി, വൈസ് ചെയർപേഴ്സണ്‍മാരായ കെ.സി. മെഹർബാൻ, നസീമ ടീച്ചർ ജനറൽ കണ്‍വീനർ സറീന ബഷീർ, പ്രോഗ്രാം കണ്‍വീനർ ത്വയ്യിബ അർഷദ്, മീഡിയ കണ്‍വീനർ സുലൈഖ ബഷീർ, ഷഫീന സിറാജ് എന്നിവർ പങ്കെടുത്തു.