ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്‍റ്: വിപിഎസ് ഹെൽത്ത് കെയർ ജേതാക്കൾ
Saturday, February 25, 2017 10:15 AM IST
അബുദാബി: ഇരുപത്തിയൊന്നാമത് കെഎസ് സി - യുഎഇ എക്സ്ചേഞ്ച് ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റിൽ വിപിഎസ് ഹെൽത്ത് കെയർ ജേതാക്കളായി. ഫൈനലിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് എൻഎംസി ഹെൽത്ത് കെയറിനെയാണ് പരാജയപ്പെടുത്തിയത്. (സ്കോർ 23-25, 20-25, 25-21, 15-10).

കെഎസ് സി ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി ആദ്യത്തെ രണ്ട് സെറ്റുകൾ നഷ്ടപ്പെടുത്തിയ വിപിഎസ് ഹെൽത്ത് കെയർ തുടർന്നുള്ള മൂന്നു സെറ്റുകളും നേടി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

ടൂർണമെന്‍റിലെ ഏറ്റവും നല്ല കളിക്കാരനായ വിപിഎസിലെ ജറോം വിനിതിനെയും ഏറ്റവും നല്ല അച്ചടക്കമുള്ള ടീമായി ഒണ്‍ലി ഫ്രഷ് ദുബായിയേയും തെരഞ്ഞടുത്തു. വിജയികൾക്ക് യുഎഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ. സുധീർ കുമാർ ഷെട്ടി ട്രോഫികൾ സമ്മാനിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള