കെ എംസിസി ലോകത്തിന് മാതൃക: മുഹമ്മദ് അബൂബക്കർ എംഎൽഎ
Monday, February 27, 2017 7:23 AM IST
കുവൈത്ത് സിറ്റി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലോകത്തിനു മാതൃകയാണ് കെ എംസിസികളെന്ന് തമിഴ്നാട് നിയമസഭാംഗവും മുസ് ലിം ലീഗ് നേതാവുമായ മുഹമ്മദ് അബൂബക്കർ അഭിപ്രായപ്പെട്ടു. കുവൈത്ത് കെ എംസിസി നാഷണൽ കമ്മിറ്റി അബാസിയ റിഥം ഹാളിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എ.കെ. മഹമൂദ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ എംസിസി നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് ഫാറൂഖ് ഹമദാനി അധ്യക്ഷത വഹിച്ചു. കെ.കെ.പി. ഉമ്മർ കുട്ടി അരിയിൽ, അബ്ദുൾ ഷുക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. സിറാജ് എരഞ്ഞിക്കൽ, എം.ആർ. നാസർ, ബഷീർ ബാത്ത, അജ്മൽ വേങ്ങര, തമിഴ്നാട് ഖാഇദെ മില്ലത്ത് ഫോറം ഭാരവാഹികളായ ബഷീർ, മുത്തലിബ്, കുവൈത്ത് കെ എംസിസി ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ എം.കെ. അബ്ദുറസാഖ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ