അബുദാബിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് മാർച്ച് മൂന്നിന്
Monday, February 27, 2017 7:27 AM IST
അബുദാബി: അന്തരിച്ച മുൻ മുസ് ലിം ലീഗ് ദേശീയ അധ്യക്ഷൻ ഇ. അഹമ്മദിന്‍റെ സ്മരണാർഥം അബുദാബി കെ എംസിസി ദക്ഷിണ മേഖല കമ്മിറ്റി അബുദാബി അഹല്യ ഹോസ്പിറ്റലിയുമായി സഹകരിച്ചു നടത്തുന്ന ഏകദിന സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് മാർച്ച് മൂന്നിന് നടക്കും.

അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിൽ നടക്കുന്ന ക്യാന്പ് ഡോ. ഫൗസിയ ഉദ്ഘാടനം ചെയ്യും അബുദാബി കെ എംസിസി ദക്ഷിണമേഖല കമ്മിറ്റി പ്രസിഡന്‍റ് അഡ്വ കെ.എം. ഹസൈനാർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കെ എംസിസിയുടെയും ഇന്ത്യൻ ഇസ് ലാമിക് സെന്‍ററിന്േ‍റയും അഹല്യ ഹോസ്പിറ്റലിന്േ‍റയും പ്രമുഖ നേതാക്കൾ പങ്കെടുക്കും.

രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന ക്യാന്പിൽ കാർഡിയോളജി, യൂറോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, ഗ്യാസ്ട്രോ എൻഡോളജി, എന്നിവ കൂടാതെ ഡെന്‍റൽ, ഒഫ്താൽമോളജി, ഗൈനക്കോളജി, ആയുർവേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ക്യാന്പിൽ ലഭ്യമാണ്.

മറ്റു മെഡിക്കൽ ക്യാന്പുകളിൽ നിന്നും വ്യത്യസ്തമായി ഇസിജി, ഡെന്‍റൽ ടെസ്റ്റ്, വിഷൻ ടെസ്റ്റ്, പൾമിനറി ഫംഗ്ഷൻ ടെസ്റ്റ്, വിശദമായ രക്ത പരിശോധന തുടങ്ങിയ സൗകര്യങ്ങളും ക്യാന്പിന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഇൻഷ്വറൻസ് കാർഡ് നിർബന്ധം അല്ല എന്നത് ക്യാന്പിന്‍റെ പ്രത്യേകതയാണ്.

ക്യാന്പിൽ പങ്കെടുത്ത് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനറൽ സെക്രട്ടറി എ.സഫിഷും ട്രഷറർ ഷാനവാസ് പുളിക്കലും അഭ്യർഥിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള