ഫ്രണ്ട്സ് ഓഫ് കണ്ണൂർ കാരംസ് ടൂർണമെന്‍റ് സംഘടിപ്പിച്ചു
Sunday, March 19, 2017 3:09 AM IST
കുവൈത്ത്: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ (ഫോക്ക് ) ജലീബ് യൂണിറ്റ് കാരംസ് ടൂർണമെന്‍റ് സംഘടിപ്പിച്ചു. സിംഗിൾസ് മത്സരങ്ങളിൽ ഹനീഫ ഒന്നാം സ്ഥാനവും മുസ്തഫ രണ്ടാം സ്ഥാനവും നേടി ഡബിൾസ് മത്സരങ്ങളിൽ ഇസ്മയിൽ മുസ്തഫ ടീം ഒന്നാം സ്ഥാനവും ജിജി ജിജു ടീം രണ്ടാം സ്ഥാനവും നേടി .

ഫോക് ജലീബ് യൂണിറ്റ് കണ്‍വീനർ ബാലകൃഷ്ണൻ സെക്രട്ടറി സോമൻ കാരംസ് ടൂർണമെന്‍റ് കോഡിനേറ്റർ മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ഫോക് പ്രസിഡന്‍റ് ബിജു ആന്‍റണി, ഉപദേഹശക സമിതി അംഗം പ്രശാന്ത്, കായിക വിഭാഗം സെക്രട്ടറി രമേശ് , ഷൈമേഷ്.കെ എന്നിവർ വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു.

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ജലീബ് യൂണിറ്റ് മെന്പർ ശിവരാമനും കുടുംബത്തിനും ഉള്ള സ്നേഹോപഹാരവും ചടങ്ങിൽ നൽകി. ട്രഷറർ ജോസഫ് മാത്യു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ