ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി
Sunday, March 19, 2017 3:13 AM IST
ദുബായി: ദുബായി സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ എംജിഒസിഎസ്.എം യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ’ഫുർഹോയോ ദംശീഹോ’ (യേശു ക്രിസ്തുവിന്‍റെ ജീവിത യാത്ര) എന്ന പേരിൽ സംഘടിപ്പിച്ച ആരാധനാ സംഗീത ശിൽപം നവ്യാനുഭവമായി.

യേശു ക്രിസ്തുവിന്‍റെ ജനനം മൂതൽ സ്വർഗാരോഹണം വരെയുള്ള ജീവിത യാത്രയിലെ ഏടുകൾ പൗരസ്ത്യ ആരാധനയിൽ ഉപയോഗിക്കുന്ന ഗീതങ്ങൾ കോർത്തിണക്കി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് സംഗീത ശിൽപം ഒരുക്കിയത് . മലയാളം, സുറിയാനി എന്നീ ഭാഷകളിലാണ് സംഗീതജ്ഞൻ സാം തോമസിന്‍റെ മുഖ്യപരിശീലനത്തിൽ നൂറോളം ഗായകരാണ് ഗീതങ്ങൾ ആലപിച്ചത്.

ഇടവക വികാരി ഫാ. ഷാജി മാത്യൂസ് ഉദ്ഘാടനം നിർവഹിച്ചു. ജബൽ അലി സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ.ജേക്കബ് ജോർജ് സ്മരണിക പ്രകാശനം ചെയ്തു. ഫാ. സജു തോമസ്, ഫാ.ലിനു ബാബു എന്നിവർ പ്രസംഗിച്ചു. ഇടവക ട്രസ്റ്റി മാത്യു ജോർജ്, സെക്രട്ടറി ബിജുമോൻ കുഞ്ഞച്ചൻ, ബിജു.സി.ജോണ്‍,തോമസ് ജോർജ് , ബാബു കുര്യൻ , റോബിൻസണ്‍ പണിക്കർ, സോളമൻ ചെറിയാൻ , ഫേബ റേച്ചൽ ബാബു, ജൂമീന മറിയം കുര്യൻ, ലൊവീന ചാക്കോ, മെവിൻ അലക്സ് , ജെയ്സണ്‍ മാത്യൂസ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള