പി.കെ. ഷംസുദ്ദീന് സ്വീകരണം നൽകി
Monday, March 20, 2017 6:59 AM IST
ജിദ്ദ: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ മലപ്പുറം ജില്ലയിലെ കായിക മേഖലക്ക് വിവിധ മേഖലയിൽ പുതുജീവൻ നൽകുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാരിന്‍റെ ഖേലോ പദ്ധതിയുടെ സഹകരണത്തോടെ നടപ്പാക്കാൻ പോകുന്നതെന്ന് മലപ്പുറം ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട

പി.കെ. ഷംസുദ്ദീൻ. ഹൃസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ അദ്ദേഹത്തിന് എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിവിധ തലത്തിലുള്ള കോച്ചിംഗുകളാണ് അവധി കാലങ്ങളിലും പ്രവാസികളുടെ കുട്ടികൾകളെ ഉൾപ്പെടുത്തി അവരുടെ അവധിക്കനുസരിച്ചും ഈ വർഷം മുതൽ നടപ്പാക്കാൻ പോകുന്നത്. മലപ്പുറം ജില്ലയെ അഞ്ച് മേഖലയായി തിരിച്ചു 12 മുതൽ 16 വയസ് വരെയുള്ള കുട്ടികളെ രണ്ടു ഗ്രൂപ്പായി തിരിച്ചു ഫുട്ബോൾ കോച്ചിംഗാണ് ഏപ്രിൽ മുതൽ തുടങ്ങുന്ന പദ്ധതി. സ്വിമ്മിംഗ്, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങി എല്ലാ തരത്തിലുള്ള ഇൻഡോർ, ഒൗട്ട്ഡോർ ഗെയിമുകളും വിവിധ പദ്ധതികളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ മടങ്ങി വരുന്ന പ്രവാസികൾക്കായി വിവിധ തരത്തിലുള്ള പലിശ കുറഞ്ഞ ലോണുകൾ സഹകരണ ബാങ്കുകൾ മുഖേന അനുവദിക്കുന്നുണ്ടെന്നും അനുയോജ്യമായ പദ്ധതികളുമായി അപേക്ഷിച്ചാൽ വളരെ വേഗത്തിൽ ലോണുകൾ അനുവദിക്കുവാൻ കഴിയുമെന്നും എടവണ്ണ സഹകരണ ബാങ്ക് പ്രസിഡന്‍റു കൂടിയായ ഷംസുദ്ദീൻ പറഞ്ഞു.

യോഗത്തിൽ കമ്മിറ്റി പ്രസിഡന്‍റ് സാകിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി എന്ന കുഞ്ഞിമാൻ, നൗഷാദ് ഒതായി, റിയാദ് ഖാൻ കടവത്ത്, ഹബീബ് കാഞ്ഞിരാല, വി.പി. സാദിഖ്, പി.സി. ജമാൽ, പി.സി. അബ്ദുൾ ഗഫൂർ, പി.കെ. നൗഷാദ്, പി.സി. നൗസീർ, പി.കെ. ഷൈജു, സാദിഖ് കള്ളിവളപ്പിൽ സാബു പറന്പൻ, ഷാജിദ് ബാബു, ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി, പി.വി. അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ