വിഎഫ്എസ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
ജിദ്ദ: സൗദിയിലെ മലപ്പുറം വലിയാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ വലിയാട് ഫ്രണ്ട്സ് ഇൻ സൗദി അറേബ്യ (വിഎഫ്എസ്) വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുകയും അതിലൂടെ അശരണർക്കു കൈത്താങ്ങ് ആകുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പ്രവാസി സംഘടനകൾ മുന്നോട്ടു വരണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഹംസ തൊണ്ടിക്കൽ പറഞ്ഞു.

അബ്ദുറഹീം ഫൈസി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുതിർന്ന പ്രവാസികളായ കുഞ്ഞിമുഹമ്മദ് കടന്പോട്ട്, അലവിക്കുട്ടി പൊന്നേത്ത്, ഉമ്മർ മച്ചിങ്ങൽ, കുഞ്ഞിമുഹമ്മദ് വില്ലൻ, ടി.കെ. ബാവ, മുഹമ്മദ് തൊട്ടിക്കൽ തുടങ്ങിയവരെ ആദരിച്ചു. ബദർ തമാം പോളിക്ലിനിക്കുമായി സഹകരിച്ചു നടത്തുന്ന മെഡിക്കൽ ഡിസ്കൗണ്ടോടു കൂടിയ മെംബർഷിപ്പ് കാർഡ് വിതരണം മുസമ്മിലിനു നൽകി ഹനീഫ കടന്പോട് നിർവഹിച്ചു.

ജനറൽ സെക്രട്ടറി ഹനീഫ കടന്പോട്ട്, സുബൈർ കിളിയണ്ണി, ഒ.കെ. ഗഫൂർ, സൂപ്പി കരുവാട്ടിയിൽ, മുസമ്മിൽ, ഇല്യാസ് കോറാടൻ, കെ.പി. ഹൈദരാലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. നൗഷാദ് വില്ലൻ, ഹൈദരലി എന്നിവരുടെ നേതൃത്വത്തിൽ ഗാനവിരുന്നും അരങ്ങേറി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ