കുവൈറ്റ് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു
കുവൈത്ത്: എൻ. രാമകൃഷ്ണന്‍റെ സ്മൃതി മണ്ഡപത്തിൽ സാമൂഹികവിരുദ്ധർ കരി ഓയിൽ ഒഴിച്ച് വൃത്തി ഹീനമാക്കിയതിൽ കുവൈറ്റ് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

ഒരു കാലത്ത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയമായ ഇടപടലുകളേയും നേതൃത്വത്തേയും ഭയപ്പെട്ടിരുന്നവർ ഇന്ന് അദ്ദേഹത്തിന്‍റെ സ്മൃതി മണ്ഡപങ്ങളെ പ്പോലും ഭയപ്പെടുന്നുവെന്നാണ് സംഭവം വെളിവാക്കുന്നതെന്ന് കബ്ദിൽ ചേർന്ന ഒഐസിസി കണ്ണൂർ ജില്ലാ പ്രവർത്തക കൂട്ടായ്മയും നിശാ ക്യാന്പും അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്‍റ് അഡ്വ. ബിജു ചാക്കോ, ജനറൽ സെക്രട്ടറി എൽദോ കുര്യക്കോസ്, ദേശീയ സെക്രട്ടറി അനുരൂപ് കുമാർ, യൂത്ത് വിംഗ് പ്രസിഡന്‍റ് ഷോബിൻ സണ്ണി, യൂത്ത് വിംഗ് സെക്രട്ടറി ഇല്ല്യാസ് പൊതുവാച്ചേരി, സെക്രട്ടറി ലിപിൻ മൂളക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ