Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ഗിഫ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
Forward This News Click here for detailed news of all items
  
 
ദോഹ: ഗൾഫിലെ മാധ്യമ പ്രവർത്തകരുടെ പുസ്തകങ്ങൾക്കുള്ള ഗൾഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍റെ പ്രഥമ ഗൾഫ് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.

സാദിഖ് കാവിൽ (ഒൗട്ട് പാസ്) പി.പി. ശശീന്ദ്രൻ (ഈന്തപ്പനച്ചോട്ടിൽ) കെ.എം. അബാസ് (ദേര, കഥകൾ) രമേശ് അരൂർ (പരേതൻ താമസിക്കുന്ന വീട്) മുഹമ്മദ് അഷ്റഫ് (മൽബു കഥകൾ) ടി. സാലിം (ലോംഗ്പാസ്) എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മേയിൽ ദോഹയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

പിഎസ്എംഒ കോളജ് മലയാള വകുപ്പ് മുൻ മേധാവി പ്രഫ. അലവി കുട്ടി, അരീക്കോട് സുല്ലമുസ്സലാമിലെ മലയാളം അസിസ്റ്റന്‍റ് പ്രഫ. ഡോ. അസ്ഗർ അലി പിഎസ്എംഒ കോളജ് മലയാള വകുപ്പ് മേധാവി ഡോ. ബാബുരാജൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

കാസർഗോഡ് സ്വദേശിയായ സാദിഖ് കാവിൽ മനോരമ ഓണ്‍ലൈൻ പത്രത്തിന്‍റെ ഗൾഫ് റിപ്പോർട്ടറാണ്. മാധ്യമ പ്രവർത്തനത്തിനൊപ്പം ആനുകാലിക ലേഖനങ്ങളും കഥകളും കവിതകളും എഴുതാറുണ്ട്. ഒൗട്ട്പാസ്(നോവൽ), ജീവിതത്തിന്‍റെ നല്ലൊരു ഭാഗം (ഗൾഫ് അനുഭവക്കുറിപ്പുകൾ), കന്യപ്പാറയിലെ പെണ്‍കുട്ടി(നോവൽ), പ്രിയ സുഹൃത്തിന്(കഥകൾ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മയ്യഴി പള്ളൂർ സ്വദേശിയായ പി.പി ശശീന്ദ്രൻ ദുബൈയിലെ മാതൃഭൂമി ഗൾഫ് എഡിഷന്‍റെ പ്രത്യേക പ്രതിനിധിയും ബ്യൂറോ ചീഫുമാണ്. ജർമൻ നോട്സ്, കോലത്തുനാട്ടിലൂടെ എന്നിവയാണ് പ്രധാന കൃതികൾ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റായും കേരള പ്രസ് അക്കാദമി വൈസ് ചെയർമാനായും പ്രവർത്തിച്ച് ശശീന്ദ്രൻ ആറു തവണ കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്‍റായിരുന്നു.

കാസർഗോഡ് സ്വദേശിയായ കെ.എം. അബാസ് ഗൾഫ് സിറാജിന്‍റെ എഡിറ്റർ ഇൻചാർജാണ്. ദേര, പലായനം (നോവൽ) വാണിഭം, ഒട്ടകം, മൂന്നാമത്തെ നഗരം, ഷമാൽ, സങ്കടബെഞ്ചിൽ നിന്നുള്ള കാഴ്ചകൾ (കഥാ സമാഹാരങ്ങൾ) സദ്ദാം ഹുസൈന്‍റെ അന്ത്യ നാളുകൾ, മരുഭൂവിലെ ചിത്ര ശലഭങ്ങളുടെ ഓർമയ്ക്ക്, ചരിത്ര വിഭ്രാന്തികൾ (ലേഖന സമാഹാരങ്ങൾ) എന്നിവ അബാസിന്‍റെ പ്രധാന കൃതികളാണ്.

ആലപ്പുഴ ജില്ലയിലെ അരൂർ പനക്കത്രച്ചിറയിൽ സ്വദേശിയായ രമേശ് അരൂർ ജിദ്ദയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തിൽ കോളമിസ്റ്റും പത്രാധിപ സമിതി അംഗവുമാണ്. സാഹിത്യം, സിനിമ, ഗാനരചന എന്നീ മേഖലകളിലും അഭിരുചിയുള്ള രമേശ് വിവിധ ആനുകാലികങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലുമായി നിരവധി രചനകൾ നിർവഹിച്ചിട്ടുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമടക്കം രണ്ട് ഷോർട്ട് ഫിലിമുകളുടെ രചനയും സംവിധാനവും നിർവഹിച്ചു.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശിയായ എം. അഷ്റഫ് 18 വർഷമായി ജിദ്ദയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് ദിനപത്രത്തിൽ പത്രാധിപ സമിതി അംഗമാണ്. കാസർഗോഡ് ഗവണ്‍മെന്‍റ് കോളജിൽനിന്ന് പി.ജി ബിരുദത്തിനുശേഷം മാധ്യമം ദിനപത്രത്തിൽ പത്രപ്രവർത്തകനായി തുടക്കം. മൽബു കേന്ദ്ര കഥാപാത്രമാക്കി പ്രവാസികളുടെ അനുഭവങ്ങൾ കഥകളാക്കി അവതരിപ്പിക്കുന്നതാണ് മൽബു കഥകൾ.

കണ്ണൂർ സ്വദേശിയായ ടി. സാലിം മലയാളം ന്യൂസിലെ സ്പോർട്സ് എഡിറ്ററാണ്. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുളള പ്രധാന കായികമത്സരങ്ങൾ റിപ്പോർട്ട് ചെയ്ത സാലിം. 1999 ൽ മാധ്യമം ദിനപത്രത്തിലൂടെയാണ് പത്രപ്രവർത്തന രംഗത്തേക്ക് കടക്കുന്നത്. മാധ്യമത്തിന്‍റെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ഡെസ്കുകളിൽ ജോലി ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: അമാനുള്ള വടക്കാങ്ങര
വേഷത്തോടുപോലും സംഘപരിവാറിന് അസഹിഷ്ണുത: കേളി അസീസിയ ഏരിയ സമ്മേളനം
റിയാദ്: വനിതാദിനത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത സർക്കാർ പരിപാടിയിൽ കേരളത്തിലെ ചില പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ മതാചാരപ്രകാരമുള്ള ശിരോവസ്ത്രം വിലക്കിയ സംഭവം കേന്ദ്ര ഭരണം കയ്യാളുന്ന സംഘ പരിവാറിന്‍റെ അന്
പീസ കഴിക്കാം; വെറും 10 ദിർഹം മാത്രം
ദുബായ്: പീസ എന്നു കേൾക്കുന്പോൾ ഏവർക്കും നാവിൽ കൊതിയൂറും എന്നതിൽ സംശയമില്ല. ഇറ്റാലിയൻ ഡിഷ് ആയ പീസ ഇപ്പോൾ ലോകത്തിന്‍റെ മിക്കയിടങ്ങളിലും ലഭ്യമാണ്. അതിനാൽതന്ന ഇതിന്‍റെ സ്വാദും ഏറെക്കുറെ ഏവർക്കും അനുഭവ
പി.ടി. മോഹനന് കേളി യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.ടി. മോഹനന് കേളി കലാ സാംസ്കാരികവേദി സുലൈ ഏരിയ മാറദ് യുണിറ്റിന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി മോഹനൻ കേളി സ
മതേതര ചേരിക്ക് കരുത്തുപകരാൻ കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കുക: മക്കരപറന്പ കെ എംസിസി
റിയാദ്: മലപ്പുറം ലോകസഭ മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി എല്ലാ കെ എംസിസി പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് റിയാദ് മക്കരപറന്പ പഞ്ചായത്ത്കമ്മിറ്റി.

കേരളത്തില
"പിറവിയുടെ കാലത്തുള്ള ആശങ്കകളകറ്റാൻ മലപ്പുറം ജില്ലക്ക് സാധ്യമായത് അഭിമാനകാരം’
റിയാദ്: മലപ്പുറം ജില്ല പിറവിയെടുക്കുന്ന സമയത്ത് ഉയർന്നുവന്ന ആശങ്കകളും ആരോപണങ്ങളും അകറ്റാൻ മലപ്പുറം ജില്ലക്ക് കഴിഞ്ഞത് അഭിമാനകരമാണെന്നും പിന്നോക്കവസ്ഥയെ മറികടക്കാൻ ജില്ല നടത്തിയ കുതിപ്പ് അദ്ഭുതകരമാണെ
യുഎഫ്സി ചാലിയാർ ഫുട്ബോൾ ഫെസ്റ്റിന് കൊടിയേറി
റിയാദ്: ക്ലിക്കോണ്‍ വിന്നേഴ്സ് പ്രൈസ്മണിക്കും ചാലിയാർ ട്രോഫിക്കും വേണ്ടിയുള്ള യുണൈറ്റഡ് ഫ്രന്‍റ്സ് ക്ലബ്ബ് മെൻസ് ക്ലബ്ബിന്‍റെ സഹകരണത്തോടെ നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിന് ആവേശോജ്വലമായ തുടക്
ദുബായ് വിമാനത്താവളത്തിൽ ആലിപ്പഴവർഷം; സർവീസുകൾ തടസപ്പെട്ടു
ദു​​ബാ​​യ്: ആലിപ്പഴ വർഷത്തെ യും മോ​​ശം കാ​​ലാ​​വ​​സ്ഥ​​യെ​യും തു​​ട​​ർ​​ന്ന് ദു​​ബാ​​യ് അ​​ന്താ​​രാഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സ​​ർ​​വീ​​സു​​ക​​ൾ ത​​ട​​സ​​പ്പെ​​ട്ടു. ക​​ന​​ത്ത മ​​ഴ​​യും മ​
മഴയിൽ കുതിർന്ന് കുവൈത്ത്
കുവൈത്ത് : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തകർത്തു പെയ്ത മഴയിൽ കുതിർന്നു കുവൈത്ത്. കനത്ത മഴയെ തുടർന്ന് പല റോഡുകളും വെള്ളത്തിനടിയിലായി. പലയിടത്തും ഡ്രൈനേജ് മുടങ്ങികിടന്നതിനാൽ റോഡിലേക്ക് വെള്ളം ഒഴുകയും കെ
"കിഴക്കിന്‍റെ വെനീസ് ഉത്സവ് - 2017’ കുവൈത്ത് ജനത ആഘോഷമാക്കി
കുവൈത്ത്: മാർച്ച് 23നു വ്യഴാഴ്ച അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്തിന്‍റെ ഒന്നാം വാർഷികം "കിഴക്കിന്‍റെ വെനീസ് ഉത്സവ് 2017’ ജനസാന്നിധ്യം കൊണ്ട
"നിയമലംഘകരില്ലാത്ത രാഷ്ട്രം’ തയാറെടുപ്പുകളുമായി ഇന്ത്യൻ എംബസിയും
റിയാദ്: ബുധനാഴ്ച മുതൽ സൗദി അറേബ്യയിൽ ആരംഭിക്കുന്ന പൊതുമാപ്പിെൻറ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ അനധികൃത താമസക്കാരായ ഇന്ത്യക്കാരേയും നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിയും ആര
കുവൈത്ത് കെഎംസിസി ബിസിനസ് മീറ്റ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി, സിഎച്ച് സെന്‍ററിന്‍റെ ധനശേഖരണാർത്ഥം സിഎച്ച് സെന്‍റർ വിംഗിന്‍റെ നേതൃത്വത്തിൽ ന്ധഎയിംസ് ആന്‍റ് ഒബ്ജക്ടീവ്സ് ഓഫ് സി.എച്ച് സെന്‍റർ’ എന്ന ശീർഷകത്തിൽ ബിസിനസ് മീറ്റ് സ
ഷാർജ ലൈബ്രറി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ’എർത്ത് അവർ’ ആചരിച്ചു
ശനിയാഴ്ച 8:30 മുതൽ 9:30 വരെ അസ്സോസിയേഷനിലെ എല്ലാ ലൈറ്റുകളും ആണച്ചു മുൻ എം. എൽ. എ. സൈമണ്‍ ബ്രിട്ടോ ചടങ്ങ് ഉദ്ഘാടനം ചെയ്തു അസ്സോസിയേഷൻ പ്രസിഡൻറ് അഡ്വ: വൈ. എ. റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി
ഹംസ മൂസ മുഴപ്പിലങ്ങാടിനു തവ കുടുംബം യാത്രയയപ്പ് നൽകി
ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന ജിദ്ദ തലശേരി ഏരിയ വെൽഫയർ അസോസിയേഷൻ (തവ) സ്ഥാപക മെന്പറും വൈസ് പ്രസിഡന്‍റുമായ ഹംസ മൂസ മുഴപ്പിലങ്ങാടിനു തവ കുടുംബം ഹൃദ്യമായ യാത്രയയപ്പ് നൽകി. വൈ
ബാലവേദി കുവൈത്ത് മെഗാ പരിപാടി "ചക്കരപന്തലിൽ ഇത്തിരി നേരം’ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് മെഗാ പരിപാടിയായ ന്ധചക്കരപന്തലിൽ ഇത്തിരി നേരംന്ധ സംഘടിപ്പിച്ചു. പ്രശസ്ത ബാല സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സിപ്പി പള്ളിപ്പുറം മുഖ്യാഥിതിയായി പ
ഇസ്ലാഹി സെന്‍റർ ഫർവാനിയ യൂണിറ്റ് : പ്രസിഡന്‍റ് അബ്ദു റഹിമാൻ സെക്രട്ടറി നൗഷാദ്
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെൻറർ ഫർവാനിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എൻജി. അബ്ദുറഹിമാൻ (പ്രസിഡൻറ്), നൗഷാദ് കക്കാട് (ജനറൽ സെക്രട്ടറി), അബ്ദുൽ മുനീബ് (ട്രഷറർ), അഷ്റഫ് വലിയകത്ത് (വൈസ് പ്രസി
തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് എംബസി സന്ദർശനം
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്‍റെ 2017 പ്രവർത്തന വർഷത്തിലെ പുതിയ ഭാരവാഹികൾ കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സുനിൽ ജയിനെ സന്ദർശിച്ചു. 22 മാർച്ച് ബുധനാഴ്ച ഇന്ത്യൻ എംബസിയിൽ ആയിരുന്നു കൂടിക്കാഴ്ച.
ഗൾഫ് സത്യധാര-ബാപ്പു മുസല്യാർ അനുസ്മരണ പതിപ്പ് പ്രകാശനം ചെയ്തു
മനാമ: ഗൾഫ് സത്യധാര പുറത്തിറക്കിയ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാർ അനുസ്മരണ സ്പെഷൽ പതിപ്പിന്‍റെ ബഹ്റൈൻ തല പ്രകാശനം മനാമയിൽ നടന്നു. മനാമ ഗോള്ഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്തു നടന്ന ചടങ്ങിൽ
സമർപ്പണം കുടുംബ സംഗമം ശ്രദ്ധേയമായി
അൽകോബാർ: കിഴക്കൻ പ്രവിശ്യാ വേങ്ങര മണ്ഡലം കെ എംസിസി വാർഷിക ജീവകാരുണ്യ പരിപാടികളുടെ ഭാഗമായി സമർപ്പണം കുടുംബ സംഗമം സംഘടിപ്പിച്ചു. പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, ക്വിസ് പ്രോഗ്രാം, കസേരകളി, ചാക്കിലോട്ടം, ല
ചികിത്സാ ധനസഹായം കൈമാറി
മനാമ: ബഹറിൻ ലാൽ കേയേർസിന്‍റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി മാർച്ച് മാസത്തെ ചികിത്സാ ധനസഹായം കൈമാറി. ഇടുക്കി ജില്ലയിലെ കാഞ്ഞാറിലെ കാൻസർ രോഗ ബാധിതയായ ദേവയാനി മോഹൻദാസിനുവേണ്ടി ബഹറിൻ ല
ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ പുതിയ ശാഖ മെസില്ലയിൽ പ്രവർത്തനമാരംഭിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ ബ്യൂട്ടിതെറാപിസ്റ്റായ ഷീല ഫിലിപ്പോസ് നേതൃത്വം നൽകുന്ന ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ പത്താമത്തെ ശാഖ മെസില്ലയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചു. ഖത്തറിലെ സാമൂഹിക, സാംസ്ക
സി.കെ.ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
അൽകോബാർ: സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും മികച്ച പാർലമെന്േ‍ററിയനും വാഗ്മിയുമായിരുന്ന സി.കെ ചന്ദ്രപ്പന്‍റെ അഞ്ചാം ചരമവാർഷികം പ്രമാണിച്ച്, നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്
ഖത്തറിൽ പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നു
ദോഹ: ഖത്തറിൽ പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ വരുന്നു. റോഡ് സുരക്ഷയും ഗതാഗത രംഗത്തെ ഗുണപരമായ നിലവാരവും ഉറപ്പുവരുത്തുന്നതിന്‍റെ 15 വർഷത്തിനുമേൽ പഴക്കമുള്ള വാഹനങ്ങൾക്ക് സർക്കാർ വിവിധ നി
അബുദാബിയിൽ പുതിയ റോഡ് സുരക്ഷാ നിയമം പ്രഖ്യാപിച്ചു
അബുദാബി: റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി യുഎഇ സർക്കാർ ട്രാഫിക് നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. മാർച്ച് 21നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ഇതനുസരിച്ച് വാഹനത്തിൽ
സ്വീകരണം നൽകുന്നു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സൈമണ്‍ ബ്രിട്ടോയ്ക്കും സീന ഭാസ്കറിനും സ്വീകരണം നൽകുന്നു. ഫുജൈറ ലാൻഡ്മാർക് ഹോട്ടലിൽ മാർച്ച് 27ന് (തിങ്കൾ) രാത്രി എട്ടിനാണ് സ്വീകരണ പരിപാടി.

വിവരങ്ങൾക്ക്: ജസ്റ
ബഹറിൻ എസ്കഐസ്എസ്എഫ് പഠന ക്ലാസ് 24ന്
മനാമ: ബഹറിൻ എസ്കഐസ്എസ്എഫ് തൻബീഹ് 2017 എൻലൈറ്റനിംഗ് ജാഗരണ കാന്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട പഠന ക്ലാസ് മാർച്ച് 24ന് (വെള്ളി) ഉമ്മുൽഹസം ഷാദ് ഓഡിറ്റോറിയത്തിൽ നടക്കും.

രാത്രി 8.30ന് ആര
സമ്മർ ഫെസ്റ്റ് 17 മാർച്ച് 24ന്
റിയാദ്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ റിയാദിലെ പ്രവാസി സമൂഹത്തിൽ സജീവ സാന്നിധ്യമായ പർവാസ് ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ആം ആദ്മി പാർട്ടിയുടെ സൗദി അറേബ്യയിലെ പ്രവാസി സംഘടനയായ ആവാസുമായി സഹകരിച്ച്
സൗഹൃദ വേദി ഫഹാഹീൽ കുടുംബ സംഗമം സംഘടിപ്പിച്ചു
ഫഹാഹീൽ (കുവൈത്ത്): സൗഹൃദ വേദി ഫഹാഹീൽ ചർച്ചാ യോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഫഹാഹീൽ യൂണിറ്റി സെന്‍ററിൽ നടന്ന പരിപാടിയിൽ സൗഹൃദ വേദി പ്രസിഡന്‍റ് എ.ഡി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ന്ധസാംസ്കാരിക കേരള
പ്രകൃതിയോട് ചേർന്നു നിൽക്കുന്ന വികസനത്തിനുമാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂ
ദോഹ: പ്രകൃതിയോട് ചേർന്നു നിൽക്കുന്ന വികസനത്തിനുമാത്രമേ ജലസംരക്ഷണം ഉറപ്പുവരുത്താനാവുകയുള്ളൂവെന്നും ജലക്ഷാമത്തിന്‍റേയും വരൾച്ചയുടേയും ശരിയായ കാരണങ്ങൾ വിശകലനം ചെയ്ത് ജീവിത രീതിയിലും സമീപനത്തിലും അടിയന്
ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ പുതിയ ശാഖ മെസില്ലയിൽ
ദോഹ: ഖത്തറിലെ ബ്യൂട്ടി തെറാപിസ്റ്റുകളുടെയിടയിൽ ശ്രദ്ധേയയായ ഷീല ഫിലിപ്പോസ് നേതൃത്വം നൽകുന്ന ദോഹ ബ്യൂട്ടി സെന്‍ററിന്‍റെ പുതിയ ശാഖ മെസില്ലയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. മാർച്ച് 2
സ്കൂൾ ബുക്ക് എക്സ്ചേഞ്ച് ഫെയർ 25ന്
ഷാർജ: യുപിഎഫിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 25ന് (ശനി) രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ഷാർജ വർഷിപ്പ് സെന്‍റിൽ സ്കൂൾ ബുക്ക് എക്സ്ചേഞ്ച് ഫെയർ നടത്തുന്നു. യുഎഇയിലുള്ള സ്കൂൾ കുട്ടികൾക്ക് ടെക്സ്റ്റ് ബുക്ക
അബുദാബിയിൽ വലിയ നോന്പ് ധ്യാനവും കണ്‍വൻഷനും
അബുദാബി: സെന്‍റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഇടവകയുടെ ഈ വർഷത്തെ വലിയ നോന്പ് കണ്‍വൻഷനും ധ്യാനവും മുസഫ മാർത്തോമ ഹാളിൽ സിഎസ്ഐ ഇടവക വികാരി റവ. പോൾ പി. മാത്യു ഉദ്ഘാടനം ചെയ്തു.

ഫാ. ഇമ്മാനുവൽ തോമസ
യുഎഇ എക്സ്ചേഞ്ച് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു
അബുദാബി: യുഎഇ എക്സ്ചേഞ്ചിന്‍റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു. അബുദാബി റീം ഐലൻഡിലെ തമൂഹ് ടവറിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കാര്യാലയം ഗ്രൂപ്പ് ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി ഉദ്ഘാടനം ചെയ്തു. യുഎഇ എക്സ
അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി
അൽകോബാർ: അവധിക്കായി നാട്ടിലെത്തിയ പ്രവാസി നാട്ടിൽ നിര്യാതനായി. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശിയായ അബ്ദുൾ റസാഖ് (52) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്.

അൽകോബാർ തുഖ്ബ സ്ട്രീറ്റ് നാലിൽ കട
ഇസ് ലാഹി സെന്‍റർ ഫൈഹ യൂണിറ്റിന് പുതിയ നേതൃത്വം
കുവൈത്ത്: മുജാഹിദ് ഐക്യത്തിന്‍റെ ഭാഗമായി ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ഫൈഹ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി എൻ.കെ. മുസ്തഫ വെങ്ങാലി (പ്രസിഡന്‍റ്), എസ്.ഇ. ഹനീഫ കൊച്ചി (വൈസ് പ്രസിഡ
പെനിൻസുലക്ക് ഡിജിറ്റൽ മീഡിയ അവാർഡ്
ദോഹ: പെനിൻസുല ദിനപത്രത്തിന് മിഡിൽ ഈസ്റ്റ് മേഖലയിലെ മികച്ച ന്യൂസ് വെബ്സൈറ്റിനുള്ള അവാർഡ്. വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേർസ് ആൻഡ് ന്യൂസ് പബ്ളിഷേഴ്സിന്‍റേതാണ് അവാർഡ്. ഖത്തറിൽ നിന്നും ഈ അവാർഡ് നേടിയ
കേളി അത്തിക്ക ഏരിയ സമ്മേളനം സംഘടിപ്പിച്ചു
റിയാദ്: വർഗീയ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും ഇന്ത്യയുടെ ജനാധിപത്യ അടിത്തറ സംരക്ഷിക്കാനും ജനകീയ സമരങ്ങൾക്ക് ശക്തി പകർന്നുകൊണ്ടു മാത്രമെ സാധ്യമാകൂ എന്ന് റിയാദ് കേളി കല സാംസ്കാരിക
ഫോക്കസ് കുവൈറ്റ് യൂണിറ്റ് മൂന്നിന് പുതിയ നേതൃത്വം
കുവൈത്ത്: ഫോക്കസ് കുവൈറ്റ് യൂണിറ്റ് മൂന്ന് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. കണ്‍വീനർ സുഗേഷ് അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് തന്പി ലൂക്കോസ്, ഉപദേശകസമിതി അംഗം രതീഷ് കുമാർ, സുരേജ്, നാദിർഷ എന്നിവർ സംസാരിച
യുണൈറ്റഡ് എഫ്സി ഫുട്ബോൾ: ഫിക്സ്ചർ പ്രകാശനം ചെയ്തു
റിയാദ്: യുണൈറ്റഡ് എഫ്സി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. മാർച്ച് 23, 24, 31 തീയതികളിൽ ഓൾഡ് അൽഖർജ് റോഡിലെ ഇസ്കാൻ ഗ്രൗണ്ടിലാണ് ടൂർണമെന്‍റ്. ശിഫ അൽജസീറ ഓഡിറ്റേ
ജെടിപി കോഴ്സ്: ആദ്യബാച്ച് പരിശീലനം പൂർത്തിയാക്കി
റിയാദ്: മാധ്യമ പ്രവർത്തനം സാമൂഹിക ന·ക്കുതകണമെന്നും അത് സാധ്യമാകണമെങ്കിൽ മികച്ച പരിശീലനം ആവശ്യമാണെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വി.നാരായണൻ. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ആരംഭിച്ച ജേർണലിസം ട്രെയിന
എഡിഎകെ വാർഷിക പൊതുയോഗം ഏപ്രിൽ ഏഴിന്
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്‍റെ (ADAK) വാർഷിക പൊതുയോഗം ഏപ്രിൽ ഏഴിന് (വെള്ളി) 6.30ന് പോപ്പിൻസ് ഹാൾ, അബാസിയയിൽ നടക്കും. കുവൈത്ത് മലയാളികൾക്കിടയിൽ സജീവ സാന്നിധ്യമായ അഡാക്കിന്‍
ഖത്തർ കെ എംസിസി പ്രതിഷേധിച്ചു
ദോഹ: കാസർഗോഡ് പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവിയെ യാതൊരു പ്രകോപനവുമില്ലാതെ കൊലപ്പെടുത്തിയ സംഭവം അത്യന്തം നിഷ്ഠൂരവും ക്രൂരവുമാണെന്ന് ഖത്തർ കാസർഗോഡ് ജില്ലാ കെ എംസിസി പ്രസിഡന്‍റ് ലുക്മാനുൽ
കെഫാക് അന്തർജില്ലാ ഫുട്ബോൾ: കെഡിഎൻഎ കോഴിക്കോട്, ട്രാസ്ക് തൃശൂർ സെമിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ജില്ലാ അസോസിയേഷനുകളുമായി സഹകരിച്ചു നടത്തി വരുന്ന കെഫാക് അന്തർജില്ലാ ഫുട്ബോൾ മത്സരത്തിൽ കെഡിഎൻഎ കോഴിക്കോടും ട്രാസ്ക് തൃശൂരും സെമിയിൽ കടന്നു.

സബാഹിയ പബ്ലിക് അതേ
എം.എം. റഷീദിന് സ്വീകരണം നൽകി
ഫർവാനിയ: എംഇഎസ് ഓവർസീസ് കമ്മിറ്റി കണ്‍വീനർ എം.എം. റഷീദിന് കുവൈത്തിൽ സ്വീകരണം നൽകി. രാജ്യത്ത് മറ്റു വിഭാഗങ്ങൾ സമുദായത്തിന്‍റെ സാമൂഹിക സാന്പത്തിക വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നൽകിയപ്പോൾ മുസ് ലി
ഫാ. രാജു തോമസ് കൈതവന റന്പാൻ പദവിയിലേക്ക്
കുവൈത്ത്: സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ് സഭയുടെ കോൽക്കത്ത ഭദ്രാസനത്തിൻ കീഴിലുള്ള ഭിലായ് സെന്‍റ് തോമസ് മിഷനിലെ സീനിയർ വൈദികനുമായ ഫാ. രാജു തോമസ് റന
വിൻ ബിഗ് വിത്ത് ലുലു വിജയികൾക്ക് സമ്മാനം നൽകി
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീട്ടെയിൽ വ്യാപാരശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ സംഘടിപ്പിച്ച ന്ധവിൻ ബിഗ് വിത്ത് ലുലു’ സമ്മാനപദ്ധതിയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മാർച്ച് 16ന് ലുലു അൽ
കേളി മുസാഹ് മിയ ഏരിയക്ക് പുതിയ നേതൃത്വം
റിയാദ്: കേളി കലാ സാംസ്കാരികവേദിയുടെ ഒന്പതാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി നടന്ന മുസാഹ്മിയ ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച മുസാഹ്മിയ ഏരിയ സമ്മേളനം ക
ഖുർആൻ വിജ്ഞാന മത്സര പ്രചാരണോദ്ഘാടനവും പഠിതാക്കളുടെ സംഗമവും
ജിദ്ദ: സൗദി മലയാളി പ്രവാസികൾക്കായി ഖുർആൻ സ്റ്റഡി സെന്‍റർ കേരള ഒരുക്കുന്ന ഖുർആൻ വിജ്ഞാന മത്സരത്തിന്‍റെ ഭാഗമായി തനിമ ജിദ്ദ സൗത്ത് സോണ്‍ വനിതാ വിഭാഗം പ്രചാരണോദ്ഘാടനവും ഖുർആൻ പഠിതാക്കളുടെ സംഗമവും സംഘടിപ
സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് ഉല്ലാസ യാത്ര സംഘടിപ്പിച്ചു
അബുദാബി: സീറോ മലബാർ സഭയുടെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് അബുദാബി ഘടകം ഉല്ലാസ യാത്ര സംഘടിപ്പിച്ചു. ബനിയാസ് അൽ വത്ബ പാർക്കിൽ വെള്ളിയാഴ്ച രാവിലെ മുതൽ നടത്തിയ യാത്രയിൽ കുട്ടികളും കുടുംബങ്
പൊതുമാപ്പ്: ഒഐസിസി റിയാദ് ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കും
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ കാരുണ്യ പ്രഖ്യാപനത്തെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സ്വാഗതം ചെയ്തു. സൗദി ഗവണ്‍മെന്‍റിന്‍റെ പ്രഖ്യാപനത്തെ സൗദിയിലെ പ്രവാസി സമൂഹം നന്ദിയോടെയാണ് നോക്കി കാണുന
ജെഎസ് സി യംഗ് സോക്കർ ലീഗ് നാലാം സീസണ്‍
ജിദ്ദ: ജിദ്ദയിലെ പ്രവാസി കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള ഫുട്ബോൾ ടൂർണമെന്‍റിൽ കളിക്കാൻ അവസരമൊരുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച ജഐസ്സി യംഗ് സോക്കർ ലീഗിന്‍റെ (വൈഎസ്എ) നാലാം സീസണ്‍ മേയ് 12 ന് ആരം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.