ഐസിഎഫ് ശറഫിയ യൂനിറ്റിന് പുതിയ നേതൃത്വം
ജിദ്ദ: ഇസ് ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഷറഫിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മർഹബയിൽ നടന്ന വാർഷിക കൗണ്‍സിൽ യോഗം ഐസിഎഫ് നാഷണൽ പ്രസിഡന്‍റ് സയിദ് ഹബീബ് അൽബുഖാരി ഉദ്ഘാടനം ചെയ്തു. സയിദ് അബ്ദുൾറഹ്മാൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ഹനീഫ് പെരിന്തൽമണ്ണ, ഇബ്രാഹിം സഖാഫി നരിക്കുനി, അഹമദ് കൂമണ്ണ, ഷാജഹാൻ പെരിന്താറ്റിരി എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് കമ്മിറ്റി പുന:സംഘടനക്ക് റിട്ടേണിംഗ് ഓഫീസർ ബഷീർ എറണാകുളം നേതൃത്വം നൽകി.

പുയി ഭാരവാഹികളായി ഇബ്രാഹിം മുസ് ലിയാർ കോതമംഗലം(പ്രസിഡന്‍റ്), അഹ്മദ് കൂമണ്ണ(ജനറൽ സെക്രട്ടറി), ഷാജഹാൻ പെരിന്താറ്റിരി (ഫിനാൻസ് സെക്രട്ടറി), അബ്ദുൾ റഷീദ് പനങ്ങാങ്ങര (ദഅ്വ പ്രസിഡന്‍റ്), ഹനീഫ താനൂർ (ദഅ്വ സെക്രട്ടറി), അഹമ്മദ് കോയ തങ്ങൾ മണ്ണൂർ (വെൽഫയർ പ്രസിഡന്‍റ്), യൂസുഫ് കുന്നുതോട് (വെൽഫയർ സെക്രട്ടറി), മജീദ് മുസ് ലിയാർ നാരോകാവ് (പബ്ലിക്കേഷൻ പ്രസിഡന്‍റ്), അയൂബ് മുന്നീയൂർ(പബ്ലിക്കേഷൻ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ