മലയാളി വിദ്യാർഥിനി ഷാർജയിൽ കെട്ടിടത്തിൽനിന്നു വീണുമരിച്ചു
Monday, March 20, 2017 8:15 AM IST
ഷാർജ: മലയാളി വിദ്യാർഥിനി ഷാർജയിൽ കെട്ടിടത്തിൽനിന്നു വീണുമരിച്ചു. ചാലക്കുടി അന്നമനട സ്വദേശി അനിൽകുമാറിന്‍റെ മകൾ അശ്വതി (16) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാർജയിലെ ജമാൽ അബ്ദുൾ നാസർ റോഡിലുള്ള റെസിഡൻഷ്യൽ മേഖലയിൽ തിങ്കളാഴ്ച രണ്ടരയോടെയായിരുന്നു അപകടം. കെട്ടിടത്തിന്‍റെ ഏഴാം നിലയിൽനിന്നാണ് അശ്വതി വീണതെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ പോലീസ് ചോദ്യംചെയ്തു.