എഡിഎകെ വാർഷിക പൊതുയോഗം ഏപ്രിൽ ഏഴിന്
Wednesday, March 22, 2017 5:36 AM IST
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്‍റെ (ADAK) വാർഷിക പൊതുയോഗം ഏപ്രിൽ ഏഴിന് (വെള്ളി) 6.30ന് പോപ്പിൻസ് ഹാൾ, അബാസിയയിൽ നടക്കും. കുവൈത്ത് മലയാളികൾക്കിടയിൽ സജീവ സാന്നിധ്യമായ അഡാക്കിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോടൊപ്പം കാര്യക്ഷമമായ കർമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചർച്ച പൊതുയോഗത്തിന്‍റെ മുഖ്യ വിഷയമായിരിക്കും. തുടർന്ന് 2017-18 വർഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. എല്ലാ അംഗങ്ങളെയും യോഗത്തിലേയ്ക്ക് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: 99293929, 67068720, 97589650, 94067454, 97217739, 99891450.

റിപ്പോർട്ട്: സലിം കോട്ടയിൽ