സ്കൂൾ ബുക്ക് എക്സ്ചേഞ്ച് ഫെയർ 25ന്
Thursday, March 23, 2017 5:50 AM IST
ഷാർജ: യുപിഎഫിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 25ന് (ശനി) രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ഷാർജ വർഷിപ്പ് സെന്‍റിൽ സ്കൂൾ ബുക്ക് എക്സ്ചേഞ്ച് ഫെയർ നടത്തുന്നു. യുഎഇയിലുള്ള സ്കൂൾ കുട്ടികൾക്ക് ടെക്സ്റ്റ് ബുക്കുകളുടെയും ഗൈഡുകളുടെയും കൈമാറ്റമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രേഡ് ഒന്നു മുതൽ 12 വരെയുള്ള സ്കൂൾ കുട്ടികളുടെ ഉപയോഗിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൊടുത്തു അടുത്ത ക്ലാസിലെ പുസ്തകങ്ങൾ മാറ്റിയെടുക്കാം. വീടുകളിൽ സ്ഥല പരിമിതിമൂലം കളയാറുള്ള വിലകൂടിയ ഗൈഡുകൾ, എൻട്രൻസ് പരീക്ഷ പുസ്തകങ്ങൾ തുടങ്ങിയവ കരസ്ഥമാക്കാം.

വിവരങ്ങൾക്ക്: 0558702732, 0505675310, 0504957964, 0506762835, സാം അടൂർ 971 55 8702732.