സി.കെ.ചന്ദ്രപ്പൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Saturday, March 25, 2017 8:43 AM IST
അൽകോബാർ: സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയും മികച്ച പാർലമെന്േ‍ററിയനും വാഗ്മിയുമായിരുന്ന സി.കെ ചന്ദ്രപ്പന്‍റെ അഞ്ചാം ചരമവാർഷികം പ്രമാണിച്ച്, നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

അൽകോബാർ തുഗ്ബയിൽ നടന്ന അനുസ്മരണസമ്മേളനത്തിൽ നവയുഗം മീഡിയ കണ്‍വീനറും പ്രവാസിഎഴുത്തുകാരനുമായ ബെൻസി മോഹൻജി മുഖ്യപ്രഭാഷണം നടത്തി. വ്യക്തിജീവിതത്തിലും പൊതുപ്രവർത്തനത്തിലും മാന്യതയും മൂല്യങ്ങളും നൈതികതയും സാഭിമാനം ഉയർത്തിപ്പിടിച്ചിരുന്ന ഒരു തലമുറയുടെ കാവൽഭട·ാരിൽ ഒരാളായിരുന്നു സി.കെ. ചന്ദ്രപ്പൻ പറഞ്ഞു. സൗമ്യതയും അന്തസ്സുമുറ്റതുമായ പെരുമാറ്റവും അഭിപ്രായങ്ങൾ വ്യക്തതയോടും, വെട്ടിത്തുറന്നു പറയുന്ന ശീലവും അദ്ദേഹത്തിന്‍റെ മുഖമുദ്രയായിരുന്നു. വർത്തമാനകാല രാഷ്ട്രീയ രംഗത്ത് മൂല്യച്യുതി കൈവിടാത്ത പൊതുപ്രവർത്തനത്തിലൂടെ, മറ്റുള്ളവർക്ക് അനുകരിക്കാൻ പ്രയാസമായ ധീരമായ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം ഉയർത്തിപ്പിടിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാർലമെന്േ‍ററിയനായി അറിയപ്പെട്ട അദ്ദേഹം, വരും തലമുറക്ക് മാതൃകയാകേണ്ട വ്യക്തിത്വത്തിനുമയായിരുന്നുവെന്നും ബെൻസിമോഹൻ അനുസ്മരിച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി ആക്ടിംഗ് സെക്രട്ടറി സാജൻ കണിയാപുരം അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ, ജനറൽ സെക്രട്ടറി അബ്ദുൾ വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കണ്‍വീനർ ഷാജി മതിലകം, മിനി ഷാജി, ദാസൻ രാഘവൻ എന്നിവർ സംസാരിച്ചു. നവയുഗം നേതാക്കളായ അരുണ്‍ ചാത്തന്നൂർ, ഷാജി അടൂർ, അരുണ്‍ ശിവൻ, ഷിബുകുമാർ, റെജി സാമുവൽ, ബിജു വർക്കി, ലീന ഷാജി, റഹിം അലനല്ലൂർ, മഞ്ജു മണിക്കുട്ടൻ, മാധവ് കെ വാസുദേവ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം