ചികിത്സാ ധനസഹായം കൈമാറി
Saturday, March 25, 2017 8:44 AM IST
മനാമ: ബഹറിൻ ലാൽ കേയേർസിന്‍റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി മാർച്ച് മാസത്തെ ചികിത്സാ ധനസഹായം കൈമാറി. ഇടുക്കി ജില്ലയിലെ കാഞ്ഞാറിലെ കാൻസർ രോഗ ബാധിതയായ ദേവയാനി മോഹൻദാസിനുവേണ്ടി ബഹറിൻ ലാൽ കെയെർസ് സമാഹരിച്ച ചികിത്സാ ധന സഹായം ട്രഷറർ ഷൈജുവിൽ നിന്നും ദേവയാനിക്കുവേണ്ടി നജ്മൽ ഏറ്റുവാങ്ങി.

പ്രസിഡന്‍റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഫൈസൽ എഫ്.എം., എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കിരീടം ഉണ്ണി, മനോജ് മണികണ്ഠൻ, ജ്യോതിഷ് പണിക്കർ, അരുണ്‍ ഗണേശൻ, തോമസ് ഫിലിപ്പ്, അനു കമൽ, മണിക്കുട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദേവയാനിയെ സഹായിക്കാൻ താല്പര്യമുള്ള സുമനസുകൾക്ക് 3779 5939 എന്ന നന്പരിൽ ബന്ധപ്പെടാം.