ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി അനുശോചിച്ചു
Wednesday, March 29, 2017 8:18 AM IST
റിയാദ്. ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി മുൻ ഡിസിസി പ്രസിഡന്‍റ് വി. സത്യശീലന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.

കൊല്ലം ജില്ലയിൽ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായ സത്യശീലൻ ഡിസിസി പ്രസിഡണ്ട ായിരിക്കെ കൊല്ലം ജില്ലയിൽ ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകിയിട്ടുണ്ട്. കശുവണ്ടി മേഖലയിലെ തൊഴിലാളികളെ കോണ്‍ഗ്രസിന്‍റെ കീഴിൽ അണിനിരത്തുന്നതിൽ തന്‍റെതായ പങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകർന്ന ധീരനായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.

മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ല പ്രസിഡന്‍റ് ബാലുകുട്ടൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം ഷിഹാബ് കൊട്ടുകാട്, നാഷണൽ കമ്മിറ്റി സെക്രട്ടറി ജലാൽ മൈനാഗപ്പള്ളി, കമറുദ്ദീൻ തഴവ, കൊല്ലം ജില്ല ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനന്പത്ത്, മുതിർന്ന കോണ്‍ഗ്രസ് പ്രവർത്തകരായ ഷറഫ് വടക്കേവിള, നവാസ് ഖാൻ പത്തനാപുരം, സലാം കരുനാഗപ്പള്ളി, ഹസൻ കൂഞ്ഞ് ക്ലാപ്പന, നാസർ ലെയ്സ്, സലിം അർത്തിയിൽ, റഹ്മാൻ മുനന്പത്ത്, മജീദ് മൈത്രി, ഷാജഹാൻ, ഷെബീർ, സലിം കൊല്ലം എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ