സെവൻസ് ലീഗ് ഫൈനൽ മൽസരം 30ന്
Wednesday, March 29, 2017 8:42 AM IST
ജിദ്ദ: യാൻബു ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് സെവൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഫൈനൽ മൽസരം മാർച്ച് 30ന് (വ്യാഴം) രാത്രി 12ന് യാൻബു ദുർറ സ്റ്റേഡിയത്തിൽ പന്തുരുളും

കലാശക്കൊട്ടിന് ജെംസ് യാൻബുവും എവർ ഗ്രീൻ യാൻബുവും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ത്യൻ ഫുട്ബോളിന്‍റെ ഇതിഹാസമായ ജോപോൾ അഞ്ചേരിയാണ് മത്സരദിനത്തിലെ മുഖ്യാതിഥിയായിരിക്കും. ഫൈനൽ മൽസങ്ങൾക്ക് മുൻപ് കുട്ടികൾക്കുവേണ്ടിയുള്ള സൗഹൃദ മത്സരവും അരങ്ങേറും.

കാൽപന്തുകളിയുടെ കാൽപനിക സൗന്ദര്യം കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനുള്ള യാൻബു ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ പ്രവർത്തനങ്ങളിൽ കാണികളുടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നെതെന്ന് സംഘാടകർ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഷബീർ ഹസൻ മഞ്ചേരി, ബഷീർ പൂളപ്പൊഴിൽ, അബ്ദുൾ കരീം പുഴക്കാട്ടിരി, സാബു വെളിയം എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ