ജിദ്ദ ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്‍റ് ഇരുട്ടിൽ തപ്പുന്നു: നവോദയ
Thursday, March 30, 2017 5:42 AM IST
ജിദ്ദ: ജോലി പ്രതിസന്ധിയും സാന്പത്തിക ബുദ്ധിമുട്ടും നേരിടുന്ന രക്ഷിതാക്കളുടെമേൽ സ്കൂൾ ഫീസ് കുത്തനെ വർധിപ്പിച്ച് ഇന്ത്യൻ സ്കൂൾ മാനേജ്മെന്‍റ് ഇരുട്ടിൽ തപ്പുകയാണെന്ന് നവോദയ പ്രസ്താവനയിൽ പറഞ്ഞു.

അഡ്മിഷൻ ഫീസ് അഞ്ഞൂറിൽ നിന്നും ആയിരം റിയാലാക്കി ഉയർത്തിയത് രക്ഷിതാക്കൾക്ക് സർക്കുലർ പോലും കൊടുക്കാതെയാണ് ഈ വർധനവ്. അതുപോലെ ഒരു കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് ലഭിച്ചിരുന്ന കണ്‍സഷൻ പിൻവലിച്ചു. എന്നാൽ ഇത് വെന്പ്സൈറ്റിൽനിന്നും നീക്കം ചെയ്തിട്ടില്ല. 2016-17 ൽ 770 എൽകെജി കുട്ടികൾക്ക് അഡ്മിഷൻ ലഭിച്ചപ്പോൾ 2017-18 ൽ 650 ആയി ചുരുങ്ങി. യുകെജിയിൽ 150 സീറ്റ് നൽകിയിരുന്നു ഈ വർഷം നൂറ് ആയി ചുരുങ്ങി ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ അഡ്മിഷൻ നൽകുന്നില്ല. എന്നാൽ മുൻ വർഷങ്ങളിൽ ഒഴിവുവന്നിരുന്ന ക്ലാസുകളിലൊക്കെ ലിസ്റ്റ് ഇട്ട് അഡ്മിഷൻ നൽകിയിരുന്നു. ഇത് ഇന്ത്യൻ സമൂഹത്തോട് കാണിക്കുന്ന അനീതിയാണ് ഹയർബോർഡിന്‍റെ പേരുപറഞ്ഞ് മാനേജ്മെന്‍റ് കമ്മിറ്റി യാഥാർഥ്യങ്ങളിൽ നിന്നും ഓടി മറയുകയാണ്. പുതിയ കെട്ടിടം പണിയുമെന്ന വാഗ്ദാനം നിലനിൽക്കുന്നതല്ലാതെ കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ല. പല ബ്ലോക്കുകളിലും അധ്യാപകരുടെ ഒഴിവ് ഉണ്ടായിട്ടും നികത്താനുള്ള മാനേജ്മെന്‍റ് കമ്മറ്റി മുൻകൈ എടുക്കുന്നുമില്ല കൂടുതൽ കുട്ടികൾക്ക് LKG യിലും മറ്റ് ക്ലാസുകളിലും അഡ്മിഷൻ നൽകണമെന്നും

വർധിപ്പിച്ച അഡ്മിഷൻ ഫീസ് പുനഃപരിശോധിക്കുക, നിലവിൽ നൽകിയിരുന്ന ഫീസ് ഇളവ് അതേപടി നിലനിറുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അധുകൃതരേയും ഇന്ത്യൻ കോണ്‍സുലേറ്റിനെയും സമീപിക്കുമെന്നും ജിദ്ദ നവോദയ ഭാരവാഹികളായ വി.കെ. റൗഫ്, ഷിബു തിരുവനന്തപുരം, നവാസ് വെന്പായം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ