പ്രകൃതിസന്പത്ത് നീതിയുക്തമായി ഉപയോഗപ്പെടുത്തണം
Thursday, March 30, 2017 5:44 AM IST
ജിദ്ദ: മനുഷ്യകരങ്ങളുടെ തെറ്റായ ഇടപെടൽ മൂലമാണ് പ്രകൃതിയുടെ സന്തുലിതാവസ്ത തെറ്റുന്നതെന്നും അതിനാൽ നീതിയുക്തമായി പ്രകൃതിസന്പത്ത് ഉപയോഗപ്പെടുത്താൻ നാം ശ്രദ്ധിക്കണമെന്നും ഉസ്താദ് ശിഹാബ് സലഫി. ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്‍ററിൽ "പ്രകൃതിസന്പത്ത് തടയപ്പെടുന്പോൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യസൃഷ്ടിപ്പിനുവേണ്ടിയാണ് ദൈവം ഭൂമിയെ സംവിധാനിച്ചത് എന്നതുകൊണ്ടുതന്നെ ഇസ് ലാം അനുവദിച്ച പരിധിയിൽ നിന്നുകൊണ്ട് അതുപയോഗിക്കുവാൻ മനുഷ്യൻ അനുവദിക്കപ്പെട്ടിരിക്കുന്നു. ഓരോ പ്രദേശത്തിനും അനുയോജ്യമായ തോതിലാണ് മഴ ലഭിക്കുന്നതെന്നാണ് ദൈവം പറഞ്ഞത്. മുൻപ് ജിദ്ദയിലും ചെന്നൈയിലുമൊക്കെ പെയ്തിറങ്ങിയ മഴ കണ്ടപ്പോൾ ആ പറഞ്ഞതിന്‍റെ പൊരുൾ നമുക്ക് ശരിക്കും മനസിലായി. കേരളത്തിലെ 40 ചെറിയ നദികളിലൂടെയും നാലു വലിയ നദികളിലുമായി ഒഴുകുന്ന വെള്ളം മറ്റിടങ്ങളിലെ കൃഷ്ണ, ഗോതാവരി എന്നീ നദികളിലുള്ളത്ര അളവുപോലും വരുന്നില്ല. അതുകൊണ്ട് മിതമായ രീതിയിൽ വെള്ളം ഉപയോഗിക്കാനും ഉപയോഗപ്രദമായ രൂപത്തിൽ കൂടുതൽ ജലം ശേഖരിക്കാനുമുള്ള ശ്രമങ്ങൾ നമ്മൾ നടത്തണമെന്നുമദ്ദേഹം ഓർമിപ്പിച്ചു. നൂരിഷ വള്ളിക്കുന്ന്, ഷാജഹാൻ എളങ്കൂർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ