കിരീട ജേതാക്കൾക്ക് സ്വീകരണം നൽകി
Monday, April 17, 2017 6:33 AM IST
അൽകോബാർ : അൽ തറജ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബദർ റോയൽ ഫുട്ബോൾ മേളയുടെ ചാന്പ്യ·ാരായ യുനൈറ്റഡ് എഫ്സി ടീമംഗങ്ങൾക്ക് യുഎസ്ജി ബോറൽ മാനേജ്മെന്‍റ് സ്വീകരണം നൽകി.

ദമാം ഓഷ്യാന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടീമിന്‍റെ പുതിയ ജേഴ്സി ബിപിഎൽ പീക് ആൻഡ് ലോജിസ്റ്റിക് ജനറൽ മാനേജർ അസ്ലം താമരശേരി ക്യാപ്റ്റൻ ഷമീർ താമരശേരിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ കരീം മൻസൂർ, ടി.പി.എം. ഫസൽ, കെ.വർഗീസ്, ആബിദ് ഹുസൈൻ, രാജു കെ. ലുക്കാസ്, അഷ്റഫ് തലപ്പുഴ, ശരീഫ് മാണൂർ, ഫൈസൽ എടത്തനാട്ടുകര, റഹീം അലനല്ലൂർ, അസ്ലം കോഴിക്കോട് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം