മലപ്പുറം ഉപതെരഞ്ഞെടുപ്പ്; ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുന്ന വിജയം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി
Tuesday, April 18, 2017 5:44 AM IST
ജിദ്ദ: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം ഫാസിസത്തിനെതിരെയുള്ള മതേതര ശക്തികളുടെ പോരാട്ടത്തിന് കരുത്ത് പകരുന്നതും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള താക്കീതുമാണെന്ന് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണി നേടിയ വന്പിച്ച വിജയത്തിൽ നിർണായക പങ്കു വഹിച്ചത് യുഡിഎഫ് ഘടക കക്ഷികൾ തമ്മിലുള്ള ഐക്യമാണെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ