സൗജന്യ മെഡിക്കൽ ക്യന്പ് 21ന്
Tuesday, April 18, 2017 5:45 AM IST
കുവൈത്ത്: അഹമ്മദി സെന്‍റ് തോമസ് ഓർത്തഡോക്സ് പഴയ പള്ളി യുവജനപ്രസ്ഥാനത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യന്പ് ന്ധസ്വാന്തനം 2017’ ന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഏപ്രിൽ 21ന് (വെള്ളി) മംഗഫിലുള്ള ഇന്ത്യ ഇന്‍റർനാഷണൽ സ്കൂളിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാന്പ് നടത്തുന്നത്. രാവിലെ എട്ടു മുതലാണ് ക്യാന്പ്. താല്പര്യമുള്ളവർക്ക് www.orthodoxchurchahmadi.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർ രാവിലെ പത്തിന് മുന്പായി സ്കൂളിൽ എത്തേണ്ടതാണ്.

കാന്പിൽ അന്പത്തോളം വരുന്ന വിദഗ്ദ ഡോക്ടർമാരുടെ സേവനവും നൂറോളും പാരാമെഡിക്കൽ ജീവനകാരുടെ സേവനവും ലഭ്യമാകുന്ന ക്യാന്പിൽ സ്ത്രീകളിലെ സ്തനാർബുധ നിർണയത്തിനുള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

ക്യാന്പിന്‍റെ നടത്തിപ്പിനായി ഫാ. അനിൽ വർഗീസ് പ്രസിഡന്‍റ് ആയും ജിജു മാത്യു ജനറൽ കണ്‍വീനർ ആയും വിനോദ് വർഗീസ്, മനോജ് തങ്കച്ചൻ, ബോബൻ ജോർജ്, വിനോദ് മോൻ, ഷെറിൻ ഡാനിയേൽ, മനു മോനച്ചൻ, ബിബിൻ കെ, ആശിഷ് ജേക്കബ്, സിജോ വർഗീസ്, ലിയോ കെ. ബാബു, സുനിൽ ഐപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

വിവരങ്ങൾക്ക്: ജിജു മാത്യു 66233824, മനു മോനച്ചൻ 97023784.

റിപ്പോർട്ട്: സലിം കോട്ടയിൽ