സൗദി ഹെലികോപ്റ്റർ യെമനിൽ തകർന്നുവീണ് 12 സൈനികർ കൊല്ലപ്പെട്ടു
Wednesday, April 19, 2017 1:03 AM IST
റി​​​​യാ​​​​ദ്: സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യു​​​​ടെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ യെ​​​​മ​​​​നി​​​​ൽ ത​​​​ക​​​​ർ​​​​ന്ന് വീ​​​​ണ് നാ​​​​ല് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ 12 സൈ​​​​നി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. യെ​​​​മ​​​​നി​​​​ലെ വി​​​​മ​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ള്ള അ​​​​റ​​​​ബ് സ​​​​ഖ്യ​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ച​​​​താണ് ഇക്കാ​​​​ര്യം. കി​​​​ഴ​​​​ക്ക​​​​ൻ സ​​​​ന​​​​യി​​​​ലെ മാ​​​​രി​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മെ​​​​ന്ന് സ​​​​ഖ്യ​​​​സേ​​​​ന പ​​​​ത്ര​​​​കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

യെ​​​​മ​​​​നി​​​​ൽ അ​​​​റ​​​​ബ് സ​​​​ഖ്യ​​​​സേ​​​​ന അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ച്ച ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ദു​​​​ര​​​​ന്ത​​​​മാ​​​​ണെ​​​​ന്നും എ​​​​ന്നാ​​​​ൽ അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണം എ​​​​ന്താ​​​​ണെ​​​​ന്ന് ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യു​​​​ക അ​​​​സാ​​​​ധ്യ​​​​മാ​​​​ണെ​​​​ന്നും സ​​​​ഖ്യ​​​​സേ​​​​ന​​​​യു​​​​ടെ വ​​​​ക്താ​​​​വ് ജ​​​​ന​​​​റ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് അ​​​​സീ​​​​രി പ​​​​റ​​​​ഞ്ഞു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു​​​​ള്ള കാ​​​​ര​​​​ണം അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ട്.

2015 മാ​​​​ർ​​​​ച്ചി​​​​ലാ​​​​ണ് സൗ​​​​ദി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സേ​​​​ന യെ​​​​മ​​​​നി​​​​ൽ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​ത്.