അൽ മദീന ഡിബിഎസ് വാണിജ്യമേള ശ്രദ്ധേയമായി
Wednesday, April 19, 2017 5:46 AM IST
റിയാദ്: ഇരുപത്തിയഞ്ചോളം പ്രമുഖ കന്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റൽ ബിസിനസ് സൊല്യൂഷൻ (ഡിബിഎസ്) അൽ മദീന ഹൈപ്പർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാണിജ്യമേള ശ്രദ്ധേയമായി. മൂന്നു ദിവസം നീണ്ടുനിന്ന മേള എംബസി ഫസ്റ്റ് സെക്രട്ടറി വി. നാരായണൻ ഉദ്ഘാടനം ചെയ്തു.

ഫ്രണ്ടി വിർജിൻ മൊബൈൽ, ടൊയോട്ടോ, നെസ്ലെ, അൽ കബീർ, സിറ്റി ഫ്ളവർ, കോസ്മോ ട്രാവൽസ്, അദ്വാ അൽ ശുഖാ, അറാബ്കോ, ഷിഫ അൽ ജസീറ, അൽ അബീർ, എക്സിർ പോളിക്ലിനിക്ക്, പാസ്പോട്ട് ഇലക്ട്രോണിക്സ്, ക്ലിക്ക് ഓണ്‍, കൂൾടെക്, നാദക്, ബാഹർ ഡിറ്റർജന്‍റ്, ഇൻജാസ്, റിയാദ് വില്ലാസ്, ബിഎൻബി സെല്ലോ പെൻ എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ വ്യാപാരമേളയെ ജനകീയമാക്കി മാറ്റി. എല്ലാ ഉത്പന്നങ്ങൾക്കും 10 മുതൽ 30 ശതമാനം വരെ വിലക്കുറവ് സമ്മാനിച്ചു കൊണ്ട് നടന്ന മേളയിൽ ആയിരക്കണക്കിന് ആളുകൾ പങ്കാളികളായി. ഏറ്റവും നല്ല പവലിയനുള്ള ഡിബിഎസ് ഉപഹാരം അദ്വാ അൽ ശുഖക്കുവേണ്ടി മാനേജിംഗ് ഡയറക്ടർ ഷിബു ഏറ്റുവാങ്ങി.

വാണിജ്യമേളയുടെ ആദ്യദിനത്തിൽ നടന്ന സാംസ്കാരിക സമ്മേളനം എയർ ഇന്ത്യാ സീനിയർ മാനേജർ കുന്തൻലാൽ ഉദ്ഘാടനം ചെയ്തു. അൽ മദീന മാനേജർ ശിഹാബ് കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. എൻആർകെ ചെയർമാൻ അഷ്റഫ് വടക്കേവിള, ശിഹാബ് കൊട്ടുകാട്, മുഹമ്മദ് ഹനീഫ് (മോഡേണ്‍ സ്കൂൾ), ഷക്കീബ് കൊളക്കാടൻ എന്നിവർ പ്രസംഗിച്ചു. ഷബീർ, ശുക്കൂർ, റെജീഫ്, ഉബൈദ് എടവണ്ണ, ഷഫീഖ് കിനാലൂർ, ഖാലിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പി.വി. അജ്മൽ, ഷംനാദ് കരുനാഗപ്പള്ളി, അനീഷ്, ഡോ. രാധാകൃഷ്ണൻ, മുഹമ്മദ് നദ കോസ്മോ ട്രാവൽസ്, ദീപു സുകുമാരൻ, സയിദ് ലിയാഖത്ത് ഹുസൈൻ, മുജീബ് റഹ്മാൻ ബാഹർ, ഷംസീർ തുണ്ടിയിൽ എന്നിവർ വിവിധ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു. കിയോസ് ഫെസ്റ്റ്, നൗഫൽ അവതരിപ്പിച്ച മാജിക് ഷോ, ജി ഫൈവ്, സാരംഗി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേള, അലിഫ് ഇന്‍റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന, മലബാർ അടുക്കള റിയാദ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ നടന്ന മെഹന്തി മത്സരം, കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാമത്സരം, മിനുട്ട്സ് ടൂ വിൻ എന്നീ പരിപാടികൾ ശ്രദ്ധേയമായി.

രണ്ടാംദിനത്തിലെ സാംസ്കാരിക സമ്മേളനം ഡോ. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ഫൈസൽ ബിൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. വി.ജെ. നസ്റുദ്ദീൻ, ഷാജിലാൽ എന്നിവർ പ്രസംഗിച്ചു.

സമാപനദിനത്തിലെ സാംസ്കാരിക സമ്മേളനം ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം ചെയ്തു. അൽ യാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ കെ. റഹ്മത്തുള്ള മുഖ്യാതിഥിയായിരുന്നു. ജിയോ ജോർജ്, അധ്യാപികമാരായ മൈമൂന അബാസ്, അന്പിളി, മുനീബ് പാഴൂർ, സലിം കളക്കര, റൂബി മാർക്കോസ്, അർഷദ് മാച്ചേരി എന്നിവർ പ്രസംഗിച്ചു. മേളയിലെ സജീവപങ്കാളിത്തത്തിനുള്ള ഡിബിഎസ് ഉപഹാരം എക്സിർ പോളിക്ലിനിക്ക് മാനേജർ മിർസയും കുടുംബവും ഏറ്റുവാങ്ങി. അബി, സജിൻ എന്നിവർ അവതാരകരായിരുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ