"കുഞ്ഞാലികുട്ടിയുടെ വിജയം രാജ്യത്തിന്‍റെ മതേതര ജനാധിപത്യം അരക്കിട്ടുറപ്പിക്കുന്നത്’
Wednesday, April 19, 2017 5:51 AM IST
മനാമ: മലപ്പുറം പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലികുട്ടിയുടെ ഉജ്ജ്വല വിജയം രാജ്യത്തിന്‍റെ മതേതര ജനാധിപത്യ പാരന്പര്യം അരക്കിട്ടുറപ്പിക്കുന്നതും വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് ശക്തമായ താക്കീത് നൽകുന്നതാണെന്നും കെ എംസിസി ബഹറിൻ മലപ്പുറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

മനാമയിലെ കെ എംസിസി ആസ്ഥാനത്ത് നടന്ന ആഘോഷ ചടങ്ങ് ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രഡിഡന്‍റ് സലാംമന്പാട്ടുമൂല അധ്യക്ഷത വഹിച്ചു. കെ എംസിസി ബഹറിൻ സംസ്ഥാന പ്രസിഡന്‍റ് എസ്.വി. ജലീൽ സാഹിബ്, സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഒഐസിസി നേതാക്കളായ വി.കെ. സൈതാലി, ഗഫൂർ ഉണ്ണികുളം, ബിനു കുന്നംതാനം, വക്കം സവാദ്, സൽമാനുൽ ഫാരിസ്, നിസാർ, ചെന്പൻ ജലാൽ, ജനത കൾച്ചർ സെന്‍ററിന്‍റെ പ്രതിനിധികളായ സിയാദ് ഏലംകുളം, നജീബ് കടലായി, ഐവൈസിസി നേതാക്കളായ ഈപ്പൻ ജേക്കബ്, ഫാസിൽ വട്ടോളി, ദിലീപ് ബാലകൃഷ്ണൻ, ഗാന്ധി കൾച്ചറൽ സെന്‍റർ പ്രതിനിധികളായ ജേക്കബ് തെക്കുംതോട്, അനിൽ പത്തനാപുരം തുടങ്ങിയ പ്രമുഖ നേതാക്കളും സെക്രട്ടറി ഗഫൂർ അഞ്ചച്ചവടി, ഓർഗനൈസിംഗ് സെക്രട്ടറി റിയാസ് വെള്ളച്ചാൽ ചടങ്ങിൽ സംസാരിച്ചു.

ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ വിജയാഘോഷത്തിന് കൊഴുപ്പ് കൂട്ടാൻ വിവിധ പലഹാരങ്ങളും പച്ച നിറത്തിലുള്ള ലഡുവും പച്ച പായസവും ഒരുക്കിയിരുന്നു. യുഡിഎഫിന്‍റെ സഹ യാത്രികരായ വീട്ടമ്മമാർ ഉണ്ടാക്കിയ മധുര പലഹാരങ്ങളും ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിതരണം ചെയ്തു.

വിജയാഘോഷ പരിപാടികൾക്ക് ബഹറിനിലെ കെ എംസിസി മലപ്പുറം ജില്ലാ ഭാരവാഹികളായ ഷംസുദീൻ വളാഞ്ചേരി, ഇഖ്ബാൽ താനൂർ, മുഹമ്മദലി ഇരിന്പ്ളിയം, മുസ്തഫ പുറത്തൂർ, ഷാഫി കോട്ടക്കൽ, ഉമ്മർ മലപ്പുറം, മൗസൽ മൂപ്പൻ തിരൂർ, ഷംസുദ്ദീൻ വെന്നിയൂർ, ആബിദ് ചെട്ടിപ്പടി സീനിയർ നേതാക്കളായ അബൂബക്കർ വെളിയംകോട്, വി.എച്ച്. അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.