പന്പ കോളജ് യുഎഇ പ്രവാസി പൂർവവിദ്യാർഥി സംഗമം 21ന്
Wednesday, April 19, 2017 6:00 AM IST
ദുബായ്: പത്തനംതിട്ടയിലെ പരുമല ദേവസ്വം ബോർഡ് പന്പാ കോളജിന്‍റെ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി യുഎഇയിലെ പ്രവാസികളായ പൂർവ വിദ്യാർഥികളുടെ സമാഗമം ഏപ്രിൽ 21ന് (വെള്ളി) "സൗഹൃദ സംഗമം’ എന്ന പേരിൽ സംഘടിപ്പിക്കുന്നു.

ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ദുബായ് ഖിസൈസിലുള്ള ഡ്യൂണ്‍സ് ഹോട്ടൽ അപ്പാർട്ട് മെന്‍റിലാണ് പരിപാടി. വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ഒരുക്കുന്ന സംഗമത്തിലേക്ക് യുഎഇയിലുള്ള പന്പാ കോളജിലെ എല്ലാ പൂർവവിദ്യാർഥികളേയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: 050 955 89 56, 050 946 41 32.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള