ഇന്ത്യൻ സോഷ്യൽ ഫോറം അൽനഖീൽ ഫുട്ബോൾ ടൂർണമെന്‍റ്: പാറൽ യൂത്ത് ക്ലബ് ജിദ്ദ ജേതാക്കൾ
Thursday, April 20, 2017 5:55 AM IST
ജിദ്ദ: അൽ അമീൻ മിനി മാർക്കറ്റ്, ഹോട്ടൽ ആൻഡ് ബ്രോസ്റ്റ് സ്പോണ്‍സർ ചെയ്ത വിന്നേഴ്സ് ആൻഡ് റണ്ണേഴ്സ്അപ് ട്രോഫിക്കുവേണ്ടി ഇന്ത്യൻ സോഷ്യൽ ഫോറം അൽ നഖീൽ സംഘടിപ്പിച്ച ഒന്നാമത് നയൻസ് ഫുട്ബോൾ ടൂർണമെന്‍റിൽ പാറൽ യൂത്ത് ക്ലബ് ജിദ്ദ ജേതാക്കളായി. ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്സി റുഗാമയെ പരാജയപ്പെടുത്തിയാണ് ചാന്പ്യ·ാർ ജേതാക്കൾക്കുള്ള ട്രോഫിയിൽ മുത്തമിട്ടത്.

എഫ്സി റുഗാമക്ക് വേണ്ടി ഇർഷാദ് വളാഞ്ചേരി, സഫ്വാൻ എന്നിവരും പാറൽ യൂത്ത് ക്ലബ് ജിദ്ദക്കു വേണ്ടി ഷഫീഖ് രണ്ടും സി.കെ. റിയാസ് ഒന്നും ഗോളുകൾ നേടി. മികച്ച കളിക്കാരനും ഏറ്റവും കൂടുതൽ ഗോളടിച്ച കളിക്കാരനുമുള്ള ട്രോഫിക്ക് എഫ്സി റുഗാമയുടെ ഇർഷാദ് വളാഞ്ചേരിയും ടൂർണമെന്‍റിലെ ആദ്യത്തെ ഗോളടിച്ച കളിക്കാരൻ പാറൽ യൂത്ത്സ് ക്ലബ് ജിദ്ദയുടെ ശബാബ് സി.പി. മികച്ച ഗോൾ കീപ്പർ സുഹൈൽ, സ്റ്റോപ്പർ ബാക്ക് ഷഫീഖ് എന്നിവരും അർഹരായി.

ജിദ്ദയിലെ അൽനഖീൽ ഏരിയയിൽ പ്രത്യേകം സജ്ജമാക്കിയ ഫുട്ബോൾ മൈതാനിയിൽ ജിദ്ദയിലെ പ്രശസ്തരായ ആറു ടീമുകളെ അണി നിരത്തി നാലു വെള്ളിയാഴ്ചകളിലായി ഒരു മാസം നീണ്ടു നിന്ന ഫുട്ബോൾ മാമാങ്കത്തിൽ പാറൽ യൂത്ത് ക്ലബ് ജിദ്ദ, വിവ അൽനഖീൽ, അൽ നൂർ സൂപ്പർമാർക്കറ്റ് സുലൈമാനിയ, എഫ്സി റുഗാമ, ബ്രദേഴ്സ് അൽസാമിർ, യുണൈറ്റഡ് സ്പോർട്ടിംഗ് ഉമ്മുൽഖുറ എന്നീ ടീമുകളാണ് മാറ്റുരച്ചത്.

സെക്കൻഡ് റണ്ണർ അപ്പിനുവേണ്ടി നടന്ന ലൂസേഴ്സ് ഫൈനലിൽ യുണൈറ്റഡ് സ്പോർട്ടിംഗ് ഉമ്മുൽ ഖുറയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അൽ നൂർ സൂപ്പർമാർക്കറ്റ് സുലൈമാനിയ ട്രോഫി സ്വന്തമാക്കി. വിജയികൾക്ക് ശരീഫ് മാസ്റ്റർ, നൗഷാദ്,സൈനുൽ ആബിദ്, അഫ്സൽ, ഇബ്രാഹിം, റാസി കൊല്ലം, ഷഫീഖ് കൊണ്ടോട്ടി, ജുനൈദ്, സൈനുദീൻ, ഷഫീഖ് എടവണ്ണ, ഇല്യാസ്, ഗഫൂർ, റംഷീദ്, അൻവർ സാദാത്, റഷീദ് കൊണ്ടോട്ടി ,അബ്ദുൾ ജലീൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം സൗദി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശരീഫ് മാസ്റ്റർ തിരൂർക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി കണ്‍വീനർ സുബൈർ പാറലിൻ അധ്യക്ഷത വഹിച്ചു. അൽ അമീൻ മിനി മാർക്കറ്റ്, ഹോട്ടൽ ആൻഡ് ബ്രോസ്റ്റ് മാനേജിംഗ് ഡയറക്ടർ അഫ്സൽ കോട്ടപ്പുറം, ഇന്ത്യ ഫ്രറ്റേർണിട്ടി ഫോറം അൽ നഖീൽ പ്രസിഡന്‍റ് ഫൈസൽ മന്പാട്, സെക്രട്ടറി റാഫി ബീമാപള്ളി എന്നിവർ സംസാരിച്ചു. ഷാഹുൽ ഹമീദ്, ഷാഫി മലപ്പുറം, സകരിയ മങ്കട എന്നിവർ ടൂർണമെന്‍റ് നിയന്ത്രിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ