ദുബായിൽ അണങ്കൂർ പ്രീമിയർ ലീഗ് സീസണ്‍ 2 സോക്കർ ടൂർണമെന്‍റും ഫാമിലി മീറ്റും മേയ് 11ന്
Saturday, April 22, 2017 8:43 AM IST
ദുബായ്: ദുബായ് അണങ്കൂർ പ്രീമിയർ ലീഗ് സീസണ്‍ 2 സോക്കർ ടൂർണമെന്‍റും ഫാമിലി മീറ്റും മേയ് 11 ന് (വ്യാഴം) ദുബായ് അൽ ഖുസൈസ് ബുസ്താൻ സെന്‍ററിന് പിറകുവശമുള്ള കോർണർ ഗ്രൗണ്ടിൽ അരങ്ങേറും.

അണങ്കൂർ മേഖലയിലെ യുഎഇയിൽ താമസക്കാരായ താരങ്ങളെ ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ദുബായ് അൽ ശബാബ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വൻ വിജയത്തെതുടർന്നാണ് ഈ വർഷം സോക്കർ ലീഗ് സംഘടിപ്പിക്കുന്നത്. കൂടുതൽ താരങ്ങൾ അണിനിരക്കുന്നതിനാൽ മത്സരം കൂടുതൽ ആവേശകരമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു. അണങ്കൂർ മേഖലയിൽനിന്നും കുടുംബസമേതം യുഎഇയിൽ താമസിക്കുന്നവരുടെ ഫാമിലി മീറ്റും ഇതോടനുബന്ധിച്ച് നടക്കും.