പയ്യന്നൂർ സൗഹൃദ വേദിയുടെ ഒപ്പരം -2017 ശ്രദ്ധേയമായി
Sunday, April 23, 2017 2:22 AM IST
അബുദബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകം പതിനഞ്ചാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. ഒപ്പരം 2017 എന്ന പേരിൽ അബുദാബി മുറൂർ റോഡിലെ സാഫ്രണ്‍ പാർക്കിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാ- കായിക മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു.സൗഹൃദവേദി അബുദാബി ഘടകം പ്രസിഡണ്ട് സുരേഷ് പയ്യന്നൂർ,ജനറൽ സെക്രട്ടറി മുത്തലീബ്, ട്രഷറർ ജ്യോതിഷ് കുമാർ, വൈസ് പ്രസിഡണ്ട് ജ്യോതിലാൽ,ജോയിന്‍റ് സെക്രട്ടറി കെ.കെ.ശ്രീ.പിലിക്കോട് , രാജേഷ് കോട്ടൂർ ,വി.ടി.വി.ദാമോദരൻ,വി.കെ.ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.പതിനഞ്ചാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള