പ്രവാസി യുവാവ് കുവൈത്തിൽ കാറപകടത്തിൽ കൊല്ലപ്പെട്ടു
Sunday, April 23, 2017 2:24 AM IST
കുവൈത്ത് സിറ്റി: പ്രവാസി യുവാവ് കാറപകടത്തിൽ കൊല്ലപ്പെട്ടു. കഐംസിസി പ്രവർത്തകൻ കോഴിക്കോട് ബാലുശ്ശേരി പാലോളി സ്വദേശി ബഷീർ (47) പെരിഞ്ചീരിയാണ് റോഡരി കിലൂടെ നടന്ന് പോകുന്പോൾ സ്വദേശിയുടെ കാർ പാഞ്ഞുകയറിയാണ് മരണമടഞ്ഞത്. 15 വർഷത്തിലധികമായി കുവൈത്തിൽ പ്രവാസ ജീവിതം നയിച്ചുവരുന്ന ബഷീർ അൽ സലാമയിലെ സ്വദേശി വീട്ടിൽ ഡ്രൈവറായിരുന്നു.

പരേതനായ പെരിഞ്ചീരി മൊയ്തീനാണ് പിതാവ്. മാതാവ് ആയിഷ. ഭാര്യ സമീറ. ഷാന ജാസ്മിൻ, മുഹമ്മദ് റാഫി എന്നിവർ മക്കളാണ്. പരേതനായ ഹംസ, മമ്മുക്കുട്ടി, റഫീഖ് (സഉൗദി), ഫാത്തിമ, സുബൈദ, ജമീല സഹോദരങ്ങളാണ്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കഐംസിസിയുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ