മ​ല​യാ​ളി ന​വ​വ​ധു ദു​ബാ​യി​യി​ൽ ജീ​വ​നൊ​ടു​ക്കി; ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Tuesday, April 25, 2017 12:52 AM IST
ദു​ബാ​യ്: ഭ​ർ​ത്താ​വു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മ​ല​യാ​ളി ന​വ​വ​ധു ദു​ബാ​യി​യി​ൽ ജീ​വ​നൊ​ടു​ക്കി. വി​വ​ര​മ​റി​ഞ്ഞ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഏപ്രിൽ 20ന് വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ 27കാ​രി​യാ​ണ് ബെ​ഡ്റൂ​മി​ലെ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ത​റി​ഞ്ഞ ഭ​ർ​ത്താ​വ് കൈ​ഞ​ര​ന്പ് മു​റി​ച്ചു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യെ​ന്നും ഇ​തി​നു​ശേ​ഷം ഭാ​ര്യ മു​റി​യി​ൽ ക​യ​റി വാ​തി​ൽ അ​ട​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നും യു​വാ​വ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

മൂ​ന്നു മാ​സം മു​ന്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ദു​ബാ​യി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.