മലപ്പുറത്തെ വിജയം മതേതരത്വത്തിന്‍റെ വിജയം: ആര്യാടൻ മുഹമ്മദ്
Wednesday, April 26, 2017 4:22 AM IST
റിയാദ്: മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം മതേതരത്വത്തിന്‍റെ വിജയമാണെന്നു മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ്. യുഡിഎഫ് വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചത്. നരേന്ദ്രമോദിയുടെ ഭരണഘടനാവിരുദ്ധമായ നിലപാടുകൾക്കെതിരെയും, സംഘ പരിവാർ ശക്തികൾ ഉയർത്തുന്ന വർഗീയ നിലപാടുകളെയും തുറന്നു കാട്ടിയാണ് യുഡിഎഫ് മലപ്പുറത്തു ജനങ്ങളെ സമീപിച്ചത്. അത് പോലെ സംസ്ഥാന സർക്കാരിന്‍റെ ജനവിരുദ്ധ സമീപനങ്ങളും, സ്ത്രി വിരുദ്ധ നിലപാടുകളും കുഞ്ഞാലിക്കുട്ടിയുടെ വിജയം എളുപ്പമാക്കി. കേന്ദ്രത്തിൽ ബി.ജെ. പിക്കെതിരെ ശക്തമായ ബദൽ ഉയർന്നു വരേണ്ടതുണ്ട്. വെൽഫെയർ പാർട്ടിയും, എസ്.ഡി.പി.ഐ.യും സ്ഥാനാർത്ഥികളെ നിർത്താത്തതിന്‍റെ ഉപകാരം ലഭിച്ചത് സിപിഎമ്മിനാണ്. മദനിയുടെ പി.ഡി.പി പരസ്യമായി സിപിഎമ്മിന്‍റെ സ്ഥാനാർത്ഥിയെയാണ് പിന്തുണച്ചത്. ഇതൊക്കെ കേരളത്തിലെ ജനങ്ങൾ കണ്ടതാണ്.

അതുപോലെ തന്നെ മലപ്പുറത്തെ ജനങ്ങളെ മുഴുവൻ വർഗ്ഗിയ വാദികൾ എന്ന് പറഞ്ഞാക്ഷേപിച്ച കടകംപള്ളി സുരേന്ദ്രന്‍റെ പ്രസംഗം അപലപനീയമാണ്. അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇന്ത്യയിൽ ബി.ജെപി.ക്ക് ബദലാവാൻ കോണ്‍ഗ്രസിനും സഖ്യകക്ഷികൾക്കും മാത്രമേ സാധിക്കൂ. ബിഹാറിലെ പോലെ ഒരു മഹാസഖ്യം ഉയർന്നു വരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ കോണ്‍ഗ്രസ് തുടങ്ങി കഴിഞ്ഞു. 2019 ലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സഖ്യം അധികാരത്തിൽ വരും എന്ന് ആര്യാടൻ പറഞ്ഞു. ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് ജിഫിൻ അരീക്കോട് അധ്യക്ഷത വഹിച്ചു. ഒഐസിസി സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുന്പള ഉദ്ഘാടനം ചെയ്തു. മലപ്പുറം ഡി.സി.സി.മുൻ പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി, ഒഐസിസി സെൻട്രൽ കമ്മറ്റി ഭാരവാഹികളായ സലിം കളക്കര , അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാടുകുന്ന്,റസാഖ് പൂക്കോട്ടുംപാടം, ഷാജി കുന്നിക്കോട്, ഇസ്മായിൽ എരുമേലി, മുസ്തഫ പാണ്ടിക്കാട്, സജി കായംകുളം, എൻ.ആർ.കെ. ചെയർമാൻ അഷറഫ് വടക്കേവിള, കെ.ടി.എ. മുനീർ, കഐംസിസി നേതാക്കളായ സി.പി. മുസ്തഫ, മൊയ്തീൻ കോയ, അർശുൽ അഹമ്മദ്, ഫ്ലെറിയ ഗ്രുപ്പ് സിഇഒ ഫസൽ റഹ്മാൻ, തുടങ്ങിയവർ ആശംസകൾ നേർന്നു.

മലപ്പുറം ജില്ലാ കമ്മറ്റിയുടെ ഉപഹാരം നൗഫൽ പാലക്കാടൻ ആര്യാടൻ മുഹമ്മദിന് കൈമാറി. സഫ മക്ക എ.ഡി. എം.ഷാജി അരിപ്ര, അഹ്മദ് കോയ, ഐ.ടെക് ജന.മാനേജർ സൈനുൽ ആബിദീൻ നിലന്പൂർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. വിവിധ ജില്ലാ മണ്ഡലം കമ്മട്ടികൾക്ക് വേണ്ടി ജില്ലാ ഭാരവാഹികൾ മുഖ്യാതിഥിയെ ഷാൾ അണിയിച്ചു. വഹീദ് വാഴക്കാട് ആമുഖ പ്രസംഗം നടത്തി.അമീർഷ പട്ടണത്, വിനീഷ് ഒതായി, ഷബീർ മങ്കട,അൻവർ വാഴക്കാട്, റിയാസ് വണ്ടൂർ, അഷറഫ് തേവശ്ശേരി, അൻസാർ വാഴക്കാട്, അൻവർ താമരത്ത്, സന്തോഷ്, ബാവ വെന്നിയൂർ, അബൂബക്കർ ബ്രഹ്മരത്ത്, ഷംസുദീൻ മാളിയേക്കൽ, പർവേസ് നിലന്പൂർ, സമീർ വണ്ടൂർ, മിർഷാദ്, സൈനുദീൻ, റഫീഖ് കൊടിഞ്ഞി. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ജംഷാദ് തുവൂർ സ്വാഗതവും ഷാജി നിലന്പൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ