ജിദ്ദയിൽ എഡ്യുകഫെ വിദ്യാഭ്യാസമേള മേയ് 13ന്
Thursday, April 27, 2017 4:58 AM IST
ജിദ്ദ: ജിദ്ദ മേഖലയിലെ ഇന്ത്യൻ സ്കൂളുകളിലുള്ള ഒന്പതു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഗൾഫ് മാധ്യമം ന്ധഎഡ്യുകഫെ’ സംഘടിപ്പിക്കുന്നു. ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂളിൽ മേയ് 13 നാണ് സൗദി അറേബ്യയിലെ ആദ്യത്തെ സന്പൂർണ വിദ്യാഭ്യാസമേള അരങ്ങേറുക. ഒരു ദിനം നീളുന്ന അറിവിന്‍റെ ആഘോഷത്തിൽ ഇന്ത്യയിലെയും ഗൾഫ് രാഷ്ട്രങ്ങളിലെയും വിദ്യാഭ്യാസ, കരിയർ, കൗണ്‍സിലിംഗ്, മെന്‍റലിസ്റ്റ്, മോട്ടിവേഷൻ, മാധ്യമ രംഗത്തെ വിദഗ്ധർ പെങ്കടുക്കും. കുട്ടികളുടെ ഉന്നത പഠനത്തിനാവശ്യമായ നിർദേശങ്ങൾ ലഭിക്കാൻ വ്യക്തിഗത കൗണ്‍സിലിംഗിനും ഇന്ത്യയിലെയും വിദേശത്തെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പെങ്കടുക്കാനവസരം.

www.click4m.madhyamam.com എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രജിസ്റ്റർ ചെയ്യുന്നവർക്ക് എസ്എംഎസ്, ഇമെയിൽ മുഖേന പ്രവേശന ടിക്കറ്റ് ലഭിക്കും. ആദ്യത്തെ 500 രജിസ്ട്രേഷനുകൾക്കു ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 0571049496.