ഐസിഎഫിന് പുതിയ നേതൃത്വം
Thursday, April 27, 2017 5:01 AM IST
ജിദ്ദ: കേരള മുസ് ലിം ജമാഅത്തിന്‍റെ കീഴ്ഘടകവും പ്രവാസലോകത്തെ സുന്നി ബഹുജന കൂട്ടായ്മയുമായ ഐസിഎഫിന്‍റെ നാഷണൽ തല പുന:സംഘടനാ പ്രവർത്തനങ്ങൾ കൗണ്‍സിൽ പ്രതിനിധി സമ്മേളനത്തോടെ പൂർത്തിയായി.

മേയ് 19, 20 തീയതികളിൽ മസ്ക്കറ്റിൽ നടക്കുന്ന മിഡിൽഈസ്റ്റ് സമ്മേളനത്തോടെ ന്ധഅരുതായ്മകൾക്കെതിരെ നേരിന്‍റെ പക്ഷത്ത്’ എന്ന പ്രമേയത്തിൽ കഴിഞ്ഞ നാലു മാസമായി നടന്നുവരുന്ന പുന:സംഘടനാ പ്രവർത്തനങ്ങൾക്ക് സമാപനമാകും.

ജിദ്ദ മുദ്ഹല ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക കൗണ്‍സിൽ മിഡിൽ ഈസ്റ്റ് കൗണ്‍സിൽ പ്രസിഡന്‍റ് സയ്യിദ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.സയിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. പ്രവാസി സെൽ കോഓർഡിനേറ്റർ മുഹമ്മദ് മാസ്റ്റർ പറവൂർ, മിഡിൽ ഈസ്റ്റ് കൗണ്‍സിൽ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സഖാഫി മന്പാട് എന്നിവർ നിയന്ത്രിച്ചു.

450 യൂണിറ്റുകളെയും നൂറ് സർക്കിളുകളെയും 32 സെൻട്രൽ കമ്മിറ്റികളെയും പ്രതിനിധീകരിച്ച് കൗണ്‍സിലർമാരടക്കം ആയിരത്തിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. അബൂബക്കർ അൻവരി, ബഷീർ എറണാകുളം എന്നിവർ പ്രസംഗിച്ചു.

തുടർന്നു നാഷണൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സയിദ് ഹബീബ് കോയ തങ്ങൾ (പ്രസിഡന്‍റ്), ബഷീർ എറണാകുളം (ജനറൽ സെക്രട്ടറി), അബൂബക്കർ അൻവരി (ഫിനാൻസ് സെക്രട്ടറി), മുഹ്യുദ്ദീൻ സൗദി കൊട്ടൂക്കര (വൈസ് പ്രസിഡന്‍റ്), ഏനിക്കുട്ടി ഹാജി (വൈസ് പ്രസിഡന്‍റ്), യൂസുഫ് സഅദി (വൈസ് പ്രസിഡന്‍റ്), നിസാർ കാട്ടിൽ (വൈസ് പ്രസിഡന്‍റ്), സലാം വടകര (വൈസ് പ്രസിഡന്‍റ്), മുജീബ്. എ.ആർ.നഗർ (സെക്രട്ടറി), സലിം പാലച്ചിറ (സെക്രട്ടറി), സുബൈർ സഖാഫി (സെക്രട്ടറി), അഷ്റഫ് അലി (സെക്രട്ടറി), സിറാജ് കുറ്റിയാടി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ