കരുളായിഫെസ്റ്റ്: ഫുട്ബോളിൽ കൊട്ടാരക്കാട്
Thursday, April 27, 2017 8:14 AM IST
ജിദ്ദ: ഒരു പകലും രാത്രിയും നീണ്ടു നിന്ന കായിക കലാ പരിപാടികളോടെ കെപിഎസിന്‍റെ എട്ടാം വാർഷികം ന്ധകരുളായി ഫെസ്റ്റ് 2017’ സമാപിച്ചു. ജിദ്ദക്കു പുറമെ തായിഫ്, മക്ക, യാന്പു, റിയാദ് എന്നിവിടങ്ങളിൽ നിന്നടക്കം നൂറുക്കണക്കിലാളുകൾ ഫെസ്റ്റിലേക്ക് ഒഴുകിയെത്തി.

എട്ടു ടീമുകൾ അണിനിരന്ന വീറും വാശിയും നിറഞ്ഞ ഫുട്ബോൾ മേള കരുളായി ഫെസ്റ്റിന് മാറ്റുകൂട്ടി. ഇസ്തിറാ ദുർറയിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ വെൽഡണ്‍ കൊട്ടാരക്കാടും കേപ്പീസ് പഞ്ചായത്തുപടിയും തമ്മിൽ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വെൽഡണ്‍ കൊട്ടാരക്കാട് വിജയം സ്വന്തമാക്കി. വിജയികൾക്കുള്ള കേപീസ് ട്രോഫി പ്രസിഡന്‍റ് സി.പി. മുഹമ്മദ് കുട്ടിയും റണ്ണർഅപ്പിനുള്ള ട്രോഫി നാസർ കരുളായിയും സമ്മാനിച്ചു.

ടൂർണമെന്‍റിലെ മികച്ച കളിക്കാരായി തിരഞ്ഞെടുത്ത എം. റഹ്മത്ത്, മുൻഫർ എന്നിവർക്കും ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അജീഷിനും കെ.പി. കരീം, മലപ്പുറവൻ, അബ്ദുൾ കരീം, വി.പി. ഷൗക്കത്ത് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട കൊട്ടാരക്കാടിന്‍റെ നിസാമിന് പൂന്തിരുത്തി ഇബ്രാഹിം ട്രോഫി സമ്മാനിച്ചു. ടൂർണമെന്‍റിൽ ഹാട്രിക് നേടി ശ്രദ്ധേയനായ കൊട്ടാരക്കാടിന്‍റെ മുൻസിലിന് വരിക്കോടൻ മുസ്തഫ ട്രോഫി സമ്മാനിച്ചു.
കെ.പി. റംസാൻ, ചുള്ളിയൻ അമീർ, ഹമീദ് കൊളങ്ങര എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു.

കുടുംബിനികൾക്കായി നടത്തിയ പായസ മൽസരത്തിൽ മുസായിറ അമീർ, റഹീമ അബൂബക്കർ, സഫീജ കരീം എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. എൻ.കെ. അബാസ് , ഷാജഹാൻ മേലേതിൽ, ബഷീർ, വരിക്കോടൻ കുട്ടി എന്നിവർ വിധി നിർണയം നടത്തി.

കുട്ടികളുടെ മൽസരത്തിൽ കെ.ടി. ആദിൽ (ബാൾ ഗാദറിംഗ്), മിന്നാ മൻസൂർ (ഗേൾസ് ആൽഫബെറ്റ് പസ്ൽ), അമൻ അഫ്സൽ (ബോയ്സ് ആൽഫബറ്റ് പസ്ൽ), നിഹാരിശ (മ്യൂസിക്കൽ ചെയർ), ആദിൽ മുനീർ, നഹാരിശ (ലെമണ്‍ സ്പൂണ്‍), അഫ്ന ഹുസൈൻ (സീഡ് ആൻഡ് സ്ട്രോ), അംനഹുസൈൻ (ജനറൽ ക്വിസ് ) എന്നിവർ വിജയികളായി. മുനീർ ഇരുന്പുഴി, അബ്ദുല്ല മുണ്ടോടൻ എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. നറുക്കെടുപ്പിലൂടെ വിജയികളായ മെഗാ ബന്പർ സമ്മാന ജേതാക്കൾക്കുള്ള സമ്മാന വിതരണവും സമ്മാനിച്ചു.

സഫറലി, താജാറിയാസ്, കെ.സി. അബ്ദുൽ ഖാദർ, അബാസ് പൂന്തിരുത്തി എന്നിവർ ഓഫീസ് കാര്യങ്ങൾ നിർവഹിച്ചു. ശിഹാബ് അല്ലിപ്ര, ചുള്ളിയൻ അഷ്റഫ്, കെ.എം. ഹംസ, സിറാസ്, പി.കെ. ഗഫൂർ, റിയാസ് മങ്കരതൊടി തുടങ്ങിയവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ