കെകെഐസി വോളിബോൾ ടൂർണമെന്‍റ്: ഫർവാനിയ ജേതാക്കൾ
Friday, April 28, 2017 6:31 AM IST
മംഗഫ്: കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ ക്രിയേറ്റിവിറ്റി വകുപ്പിനു കീഴിൽ മംഗഫ് സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്‍റിൽ ഫർവാനിയ ടീം ജേതാക്കളായി. സാൽമിയ ടീം രണ്ടാം സ്ഥാനം നേടി.

ജേതാക്കൾക്ക് അഷ്കർ സ്വലാഹിയും രണ്ടാം സ്ഥാനക്കാർക്ക് അബ്ദുൽ ജലീലും ട്രോഫികൾ വിതരണം ചെയ്തു.

ടൂർണമെന്‍റിൽ പങ്കെടുത്ത മൽസരാർഥികൾക്ക് സി.പി. അബ്ദുൾ അസീസ്, അൻവർ കളിക്കാവ്, ഹിദാസ് എന്നിവർ സമ്മാനങ്ങൾ നൽകി. ടി.ടി. അബൂബക്കർ കോയ, ഷാജു ചെംനാട് എന്നിവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ