ഇസ് ലാഹി സെന്‍റർ അബാസിയ യൂണിറ്റിന് പുതിയ നേതൃത്വം
Friday, April 28, 2017 6:33 AM IST
കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ജലീബ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി എൻ.കെ റിള്വാൻ മുഹമ്മദ് മാറഞ്ചേരി (പ്രസിഡന്‍റ്), ഷമീമുള്ള സലഫി ഒതായി (വൈസ് പ്രസിഡന്‍റ്), പി. റഫീഖ് പുളിക്കൽ (ജനറൽ സെക്രട്ടറി), പി.എം അഫ്സൽ പുറങ്ങ് (ഓർഗനൈസിംഗ് സെക്രട്ടറി), ആഷിഖ് കണ്ണൂർ (ട്രഷറർ), പി. ഹംസ കുന്ദംകുളം (ദഅ്വ), പി.ടി ബദറുദ്ദീൻ ഐക്കരപ്പടി (പബ്ലിക്കേഷൻ), അബൂബക്കർ ഫാറൂഖി (ഖ്യുഎച്ച്എൽഎസ്), സകരിയ്യ കണ്ണൂർ (വെളിച്ചം), സാദിഖ് കണ്ണൂർ (ഹജ്ജ് ഉംറ), ജംഷിദ് പത്തപ്പിരിയം (ക്രിയേറ്റീവ്) എന്നിവരേയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായി എൻ.കെ. മുഹമ്മദ്, അയൂബ് ഖാൻ മാങ്കാവ്, എൻ.കെ അബ്ദുറഹീം, ഷമീമുള്ള സലഫി, ആഷിഖ് കടലുണ്ടി, നഹാസ് മങ്കട എന്നിവരെയും തെരെഞ്ഞെടുത്തു.

കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ ജസീർ പുത്തൂർ പള്ളിക്കൽ, യു.പി. മുഹമ്മദ് ആമിർ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ