അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പെരുന്നാളിന് കൊടിയിറങ്ങി
Saturday, April 29, 2017 7:40 AM IST
അബുദാബി : സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു. മലങ്കര ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധ്യക്ഷൻ യൂഹാനോൻ മാർ പോളിക്കാർപ്പസ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം നിർവഹിച്ചു.

വിശുദ്ധ മൂന്നിേ·ൽ കുർബാനയും തുടർന്ന് ആശീർവാദവും നേർച്ചവിളന്പും ആഘോഷമായ റാസയും പെരുന്നാളിന്‍റെ ഭാഗമായിരുന്നു. വികാരി ഫാ. എം. സി. മത്തായി, സഹവികാരി ഫാ.ഷാജൻ വർഗീസ്, ഫാ. മാത്യു വർഗീസ്, ഫാ. കെ.ടി. തോമസ് എന്നിവർ വിശുദ്ധ മൂന്നിേ·ൽ കുർബാനക്ക് സഹകാർമികത്വം വഹിച്ചു.

സെന്‍റ് ജോർജ് ഹോംസ് നാലാം ഘട്ടത്തിന്േ‍റയും പള്ളിയുടെ പേരിലുള്ള മൊബൈൽ ആപ്ലിക്കേഷന്‍റെയും യുവജന പ്രസ്ഥാനത്തിന്‍റെ ഡയറി പ്രോജക്ട് 2018 ന്‍റെയും ഉദ്ഘാടനം മാർ പോളിക്കാർപ്പസ് നിർവഹിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള