സ്തനാർബുദം സ്ക്രീനിംഗ് ക്യാന്പ് സംഘടിപ്പിച്ചു
Saturday, April 29, 2017 7:43 AM IST
കുവൈത്ത്: കുവൈത്തിലെ ജീവകാരുണ്യ സംഘമായ നിലാവ് കുവൈറ്റ് കുവൈത്ത് കാൻസർ സെന്‍ററുമായി സഹകരിച്ച് സ്തനാർബുദം സ്ക്രീനിംഗ് ക്യാന്പ് സംഘടിപ്പിച്ചു. നിലാവ് നടത്തുന്ന കാൻസർ പേഷ്യന്‍റ് സപ്പോർട്ട് പ്രോജക്ടിന്‍റെ ഭാഗമായാണ് പരിപാടി നടത്തിയത്.

അറുപതോളം പേർ പങ്കെടുത്ത ക്യാന്പിൽ സ്ക്രീനിംഗിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ അവർക്കു മാമ്മോഗ്രാം അടക്കമുള്ള തുടർചികിത്സക്ക് നിലാവ് സഹായം ചെയ്യുന്ന രീതിയിൽ എല്ലാ മാസവും നടത്താൻ ഉദ്ദേശിക്കുന്ന സ്ക്രീനിംഗ് ക്യാന്പിന്‍റെ ആദ്യ പരിപാടിയാണ് അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നത്.

പ്രശസ്ത എഴുത്തുകാരി ലിസി കുരിയാക്കോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനർ സൈദ ആബിദ അധ്യക്ഷത വഹിച്ചു. കുവൈറ്റ് കാൻസർ സെന്‍റിലെ ഓങ്കോളജിസ്റ്റ് ഡോ. സുസോവ്ന സുജിത് നായർ ക്യാന്പിന് നേതൃത്വം നൽകി. ഡോ. ഹൈമ റെഡ്ഡി ക്ലാസെടുത്തു. ഷൈനി ഫ്രാങ്ക്, സത്താർ കുന്നിൽ, ഹബീബുള്ള മുറ്റിച്ചൂർ, സുജാരിയ മീത്തൽ, ശബീബ റഫീഖ് എന്നിവർ സംസാരിച്ചു. സുഹ്റ അസീസ്, ലീന റഹ്മാൻ, ഷഫീന ഹബീബുല്ലാഹ്, ഷംസു ബദരിയ, ഹനീഫ് പാലായി, റഫീഖ് തായത്, മുജീബുല്ല, അബ്ദുൽ റഹ്മാൻ മീത്തൽ, മൊയ്ദു മേമി, അബ്ദു കടവത്, റഹീം ആരിക്കാടി, മുജീബ് റഹ്മാൻ, അസീസ് എടമുട്ടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ