സൗദിയിൽ സ്വദേശിവൽകരണ പ്രക്രിയ ഉൗർജിതമാക്കൽ ലക്ഷ്യമിട്ട് നിതാഖാതിൽ ഭേദഗതി
Thursday, May 18, 2017 6:53 AM IST
ദമ്മാം: സ്വദേശിവൽകരണ പദ്ധതി ഉൗർജിതമാക്കുക എന്ന ലക്ഷ്യത്തോടെ നിതാഖാതിൽ ഭേദഗതി വരുത്തി കൊണ്ട് സൗദി തൊഴിൽ സാമുഹ്യ ക്ഷേമമന്ത്രി ഡോ. അലി നാസിർ അൽഗുഫൈസ് ഉത്തരവ് പുറപ്പെടുവിച്ചു. ഓരോ സ്ഥാപനത്തിനും അഞ്ച് കാര്യങ്ങളിൽ പോയിന്‍റ് കണക്കാക്കുന്നതാണ് പുതിയ നിതാഖാത്. സെപ്റ്റംബർ മുന്ന് മുതൽ ഭേദഗതി വരുത്തിയ നിതാഖാത് പ്രാബല്യത്തില്‍ വരും.

സ്ഥാപനങ്ങളിൽ സ്വദേശികളുടെ അനുപാതം, വേതനം, ജോലി സ്ഥിരത, വനിതകളുടെ പ്രാതിനിധ്യം, ഉയർന്ന ശന്പള തസ്തികകളിലുള്ള നിയമനം തുടങ്ങിയ കാര്യങ്ങളിലാണ് പോയിന്‍റ് കണക്കാക്കുക.ഓരോന്നിനും ഏത്ര പോയന്‍റാണ് കണക്കാക്കുകയെന്ന് ഉത്തരവിൽ പറയുന്നില്ല. പോയിന്‍റ് അടിസ്ഥാനത്തിലായിരിക്കും സ്ഥാപനത്തിന് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ ലഭിക്കുക. പുതിയ ഉത്തരവ് നടപ്പാക്കുന്നതിനായി നിതാഖാതുമായി ബന്ധപ്പെട്ട പഴയ ഉത്തരവുകളെല്ലാം റദ്ദു ചെയ്താതായി മന്ത്രിയുടെ ഉത്തരവിൽ പറയുന്നു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം