സി.ടി. അബ്ദുൽ ഖയ്യൂം മാസ്റ്ററെ ആദരിച്ചു
Monday, May 22, 2017 8:18 AM IST
ദോഹ. ആന്‍റി സ്മോക്കിംഗ് സൊസൈറ്റിയുടെ രൂപീകരണത്തിനും പ്രവർത്തനങ്ങൾക്കും വൈജ്ഞാനികമായും ധൈഷണികമായും നേതൃത്വവും പ്രോൽസാഹനവും നൽകിയ സി.ടി. അബ്ദുൽ ഖയ്യൂം മാസ്റ്ററെ ആദരിച്ചു.

ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും ആന്‍റി സ്മോക്കിംഗ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ഖയ്യും മാസ്റ്റക്കുള്ള ഉപഹാരം ദോഹ ബാങ്ക് സി.ഇ.ഒ. ഡോ. ആർ. സീതാരാമനും ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ചെയർമാൻ ഡോ. എം. പി. ഹസൻ കുഞ്ഞിയും ചേർന്ന് സമ്മാനിച്ചു. ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ചീഫ് കോർഡിനേറ്റർ അമാനുല്ല വടക്കാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഖത്തറിലെ മതകാര്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ ഖയ്യൂം മാസ്റ്ററുടെ നിരന്തര പ്രോൽസാഹനവും പ്രേരണയുമാണ് ആന്‍റി സ്മോക്കിംഗ് സൊസൈറ്റിയുടെ രൂപീകരണത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലും ശാഖകളുള്ള സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലും സജീവമാണ്. ഖത്തറിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള എൻ. ജി.ഒ. ആണ്. പൊതു ജനാരോഗ്യ മന്ത്രാലയത്തിൽ പുകവലി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. മജ്ദി, ഡോ. അൽ അറബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.