ഫോസ കുടുംബ സംഗമം നടത്തി
Monday, May 22, 2017 8:40 AM IST
കുവൈറ്റ് സിറ്റി: കോഴിക്കോട് ഫാറൂഖ് കോളജ് പൂർവ വിദ്യാർഥിസംഘടനയായ ഫോസ കുവൈറ്റ് ചാപ്റ്റർ ജാബ്രിയ മെഡിക്കൽ ഹാളിൽ കുടുംബസംഗമം നടത്തി. ഭാമിയ അഷ്റഫിന്‍റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ ഫോസ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സ്വാഗതം പറഞ്ഞു. ഫോസ പ്രസിഡന്‍റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. രാജഗോപാൽ, ബഷീർ ബാത്ത, അഷ്റഫ് വക്കത്ത് എന്നിവർ ആശംസകൾ നേർന്നു . കുവൈത്തിൽ നിന്നും തിരികെ നാട്ടിലേക്കു പോകുന്ന ഹനീഫ് മുഹമ്മദിനും , ഹിജാസ് ഇസ്മായീലിനുമുള്ള യാത്രയയപ്പും ചടങ്ങിൽ നടന്നു. റൂറൽ എഡ്യൂക്കേഷൻ സോഷ്യൽ എംപവർമെന്‍റ് ട്രസ്റ്റ് ചെയർമാൻ ഇബ്രാഹിം കുട്ടി ഹനീഫ് മുഹമ്മദിനും, ഹിജാസ് ഇസ്മായീലിനുമുള്ള ഉപഹാരം കൈമാറി. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തോടെ നടന്ന ആവേശകരമായ കലാ മത്സര പരിപാടികളും റാഫി കാലിക്കറ്റിന്‍റെ നേതൃത്വത്തിൽ നടന്ന ഗസൽ സന്ധ്യ പരിപാടിക്ക് മാറ്റു കൂട്ടി. റിയാസ്, റമീസ് , ഡോ: മുസ്തഫ , സുബൈർ എം.എം എന്നീവർ നേതൃത്വം പ്രോഗ്രാമിന് നൽകി. അഷറഫ് പി.ടി നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ